കുറും കവിതകള്‍ 537

കുറും കവിതകള്‍ 537

പ്രഭാതമഞ്ഞിനെ
വകഞ്ഞുമാറ്റി പായുന്നു .
വയറിന്‍ നോവുപാട്ട്..!!

ഇരുള്‍ വിഴുങ്ങുന്നു
സന്ധ്യാംബരത്തെ.
ചീവിടുകലുടെ മുറവിളി ..!!

വിജനതയുടെ
താഴ് വാരങ്ങളില്‍
മൗനം കൂടുകൂട്ടി ..!!

നിന്‍ മൃദുലതയില്‍
മധുരനോവുണര്‍ന്നു .
തണല്‍ തീര്‍ത്തു വിരഹം ..!!

ഇടവേളകളുടെ മണിമുഴക്കം
ഓര്‍മ്മകളുടെ ഇടനാഴികളില്‍
ഇന്നും നാം കണ്ടുമുട്ടി ..!!

ജീവിക്കാന്‍ ജീവനെ
ഇരയാക്കുന്നവര്‍.
കോള്‍നിലങ്ങളില്‍ മണ്‌ഡൂകം കച്ചേരി ..!!

വെണ്ണക്കല്ലിലുറങ്ങും പ്രണയമേ
നിന്‍ മൗനമുടക്കുന്നുവോ ?
അരിപ്രാവുകളുടെ കുറുകല്‍..!!

കാറ്റിനെയും കടലിനെയും
കാതോര്‍ക്കുമെങ്കില്‍
കേള്‍ക്കാമെത്രയോ ശുദ്ധസംഗീതം  ..!!

മൗനമേ നിന്നിലുറങ്ങും
മോഹസംഗീതം .
വിരല്‍ സ്പര്‍ശം  കാത്തു നീ ....

മദ്ദളഘോഷമിലത്താളം
മര്‍ദിച്ചു വരുമ്പോള്‍
കീശനിറയാ വിശപ്പുമാത്രം ..!!





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “