കുറും കവിതകള്‍ 531

കുറും കവിതകള്‍  531

അന്തിവെയില്‍ .
ഉഴക്കോല്‍ തെളിച്ചു
കാലിപ്പുരയിലേക്ക്..!!

മിഴിനട്ടു കാത്തിരുന്നു
ജാലകവാതിലില്‍
എന്തെ നീ മൊഴിഞ്ഞില്ല..!!

തിരയുടെ  ചുബന- 
ലഹരിയില്‍ തീരം .
നീലാകാശം സാക്ഷി ..!!

പോലിയാറില്ല
മരുഭൂവിന്‍ സ്വപ്നങ്ങള്‍
ചൂടുകാറ്റിലും ...!!

തെളിവാനവും
ലഹരി നിറയും പച്ചയും
മിഴികളില്‍  നിറഞ്ഞു ..!!

സന്ധ്യാംബരത്തില്‍ 
ചില്ലതേടി ചേക്കേറും
ചിറകടികള്‍ ..!!

കാറ്റിന്റെ മൊഴിയടഞ്ഞു
മൗനം നിറഞ്ഞു
താഴ് വാരമാകെ ..!!

അടുത്തകലുവാന്‍
മോഹങ്ങളുടെ തീരം. 
നിഴലായി ചേര്‍ന്നുനിന്നു ..!!

ജീവിത നാടകത്തില്‍
നിഴലുകള്‍ വളര്‍ന്നു
കൂടെ മരണവും ..!!


കിളികളുടെ സന്ധ്യാരാഗം
ചില്ലകല്‍ക്കിടയിലുടെ
സന്ധ്യ മാഞ്ഞു ..!!

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “