വിരഹ നോവ്‌




വിരഹ നോവ്‌

മിഴിയുണങ്ങാതെ ഒഴുക്കി മാനം
മനം പെയ്യ്തു ലവണ രസം
മഴയുടെ മൗനമുടച്ചു വീണാലിപ്പഴം


ഒഴിഞ്ഞ മനസ്സില്‍ തെളിഞ്ഞു ആനന്ദം
ഒളി വിരിയിച്ചു ഏഴുവര്‍ണ്ണങ്ങളാകാശം.
ഓര്‍മ്മ പകര്‍ന്നു അവളുടെ പുഞ്ചിരിതിളക്കം

തെളിമാനത്തു വിരിഞ്ഞു മുല്ലമലര്‍ നക്ഷത്രം
തിങ്ങി നിറഞ്ഞു മുറ്റമാകെ പൊഴിയിച്ചു നറുമണം
തമ്മിലിടഞ്ഞ കണ്ണുകള്‍ പറഞ്ഞു കഥകളാല്‍ പ്രണയം

കാണാന്‍ തുടിച്ചു ഏറെ നാളായി തമ്മില്‍ ഉള്ളം
കിനാക്കണ്ടു രാവേറെ ചെന്നപാടെ മിഴിതുറന്നുറക്കം
കരള്‍ നോന്തു  പൈദാഹങ്ങള്‍ മറന്നേറി വിരഹം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “