കുറും കവിതകള്‍ 535

കുറും കവിതകള്‍ 535

പകല്‍ സ്വപ്നങ്ങളെ
കടലിലാഴത്തി മുങ്ങി സൂര്യന്‍.
പ്രതീക്ഷയുടെ ഉദയം ..!!

വായനയുടെ
അനഖനിമിഷങ്ങള്‍.
സാക്ഷര സുന്ദര കേരളം ..!!

നിലാപാലുരുകി
ഹിമസാനുവില്‍
ധാരധാരയായി ഗംഗ ..!!

നാഴുരി മണ്ണില്‍
ഓര്‍മ്മപ്പുര കെട്ടുന്നു
എന്‍ മലയാളമേ ..!!

കുമരകതീരത്തൊരു
കുടില്‍ കെട്ടി മനം.
കൈയാട്ടി വിളിക്കുന്നു ..!!


ഒരുകുടക്കീഴില്‍
വിരിയുന്നൊരു സായാന്ന
പ്രണയപുഷ്പങ്ങള്‍ ..!!

പൂരത്തിന്‍ പെരുമയില്‍
പൂത്തിറങ്ങി  കതിനകള്‍
മനം വീണ്ടും ബാല്യത്തിലേക്ക് ..!!

അറബിക്കടലോരം
മനം വീശി പിടിക്കുന്നു .
ചീനവല നിഴലുകള്‍ ..!!

വരാമെന്ന് പറഞ്ഞിട്ട്
കണ്ടില്ല വരമ്പത്തവളെ .
ഉന്നപിടിച്ചൊരു തോക്കിന്‍ കുഴല്‍ ..!!

കനലില്‍ വിരിയുംതീയില്‍
നോവറിയാ നടത്തം .
കണ്ണുകാണാ ഭക്തി ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “