കാലത്തിന്റെ ഒരു പോക്കെ ..!!

കാലത്തിന്റെ ഒരു പോക്കെ ..!!

അന്ന് എഴുതിവക്കാനും
പറഞ്ഞു പരത്താനും
ചാനലുകളും പ്രസാധകരും
പത്രാധിപരുമില്ലായിരുന്നെങ്കിലും
സെമന്തകവും സീതയും ഒക്കെ
അപഹരണത്തിനിരയായി .
ചൂതാട്ടവും മദ്യപാനവും ഉണ്ടായിരുന്നു
ദ്രൗപദി വസ്ത്രാക്ഷേപവും നടന്നിരുന്നു
ശൂര്‍പ്പണകയുടെ മുലയും മൂക്കും മുറിക്കപ്പെട്ടു
തീവെപ്പുകളും കൊള്ളയും യുദ്ധചര്‍ച്ചകളും
യുദ്ധവും ഒക്കെ ഉണ്ടായിരുന്നു .
അന്നും ഇന്നും അത് തുടരുന്നു
പക്ഷെ ഇന്ന് ഒരു ശ്വാനന്‍ മുള്ളിയാല്‍
വാര്‍ത്തപരത്താന്‍ ചാനലുകളും പത്രവും
ഉരുണ്ടുകളിക്കുംപോള്‍ നിജ സ്ഥിതി അറിയാന്‍
ആശ്രയിക്കുന്നു നവ മാധ്യമങ്ങളെ എന്നാല്‍ അവയും
അസ്ഥാനത്താവുന്നു പലപ്പോഴും എന്നാല്‍
മനുഷ്യന്‍ അന്നുമിന്നും ഒരു പോലെയായിരുന്നെങ്കിലും 
ഇന്ന് ഏറെ നാണവും മാനവുമില്ലാത്താതെ ആയിരിക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “