സത്യങ്ങള്‍ പുകയുന്നു

സത്യങ്ങള്‍ പുകയുന്നു


പല മണ്‍ കൂനക്ക് ചുവടുകളില്‍
കഴിഞ്ഞുപോയ കാലത്തിന്‍
കൈയക്ഷരങ്ങള്‍ ഒളിച്ചിരിക്കുന്നു

ഇവക്കു രേഖ പ്പെടുത്തിയ
ചരിത്രങ്ങളെ അട്ടിമറിക്കാന്‍
സത്യം കണ്ടെത്താന്‍ കഴിയും

ജയിച്ചവന്റെ ചരിത്രം
ചാരിത്യ ശുദ്ധിയില്ലാത്ത
വെറും കാപട്യം മാത്രം

മറച്ചു പിടിക്കും 
മിണ്ടാനാവാതെ
തോറ്റവന്റെ കനലേരിയും

നോവിനുള്ളില്‍ നികുംഭലയില്‍
മരതകവും മാണിക്കവും
കാഞ്ചനവുമായി സത്യം ഒളിഞ്ഞിരിക്കുന്നു .

ഒരിക്കല്‍ അത് അഗ്നിപര്‍വ്വതം
പോലെ പൊട്ടിയോഴും
കാത്തിരിപ്പിന് അല്പം കഷമ വേണം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “