നെടുവീര്‍പ്പുകള്‍ ...!!

നെടുവീര്‍പ്പുകള്‍ ...!!


സായന്തനങ്ങളില്‍
നരച്ച ദേഹവുമായി
നിഴലായി നീങ്ങുന്നൊരു

ഏകാന്തപഥികന്റെ
നോവുപാട്ടിലെ
അക്ഷരങ്ങള്‍

പറന്നകലുന്ന
അസ്തമയാകാശത്തിലെ
ദേശാടന കിളികള്‍ 

അന്യമാം ഭാഷക്ക് നടുവില്‍
പകച്ചു നില്‍ക്കാതെ
നെടുവീര്‍പ്പിന്റെ നടുവില്‍

സ്വന്ത ബന്ധങ്ങളുടെ
കപടലോകത്തുനിന്നും
കണ്ണടച്ചിരുട്ടാക്കി

കാവിയുടുത്ത്‌
ജപമാല ഉരുട്ടി
വാനപ്രസ്ഥത്തിനു ഒരുങ്ങി


കെട്ടി പൊക്കിയവ
ഒന്നുമേ കൂടെയില്ലാതെ
നെഞ്ചില്‍ കൂട്ടിലെ നോവുമായി 

ആറടി മണ്ണിന്‍
അവകാശമേയുള്ളൂ
എന്നറിയാതെ ....

എല്ലാം മായയാണെന്നെണ്ണി
മന്ത്രങ്ങള്‍ ജപിച്ചു
നടന്നകലുന്ന കാല്‍പ്പാടുകള്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “