കുറും കവിതകള്‍ 540

കുറും കവിതകള്‍ 540

മഞ്ഞണിഞ്ഞ പുലരി
കണ്ണുതിരുമ്മി തേടുന്നു
ശിശിര കുളിരിലവനെ ..!!

പ്രകൃതിയിലെ
അകറ്റാനാവാത്ത വികാരം
പ്രണയം ..!!

മലക്ക് ആകാശത്തോടും
നദിക്കു താഴ് വാരത്തോടും
അടങ്ങാത്ത പ്രണയം ..!!

തിരക്കും കരക്കുമിടയില്‍
കല്ലുകള്‍ വില്ലനായി എന്നിട്ടും.
പ്രണയം അസ്തമിച്ചില്ല ..!!

ശിശിര തണലില്‍
അന്തി ഉറങ്ങുന്നു
പ്രകൃതി സ്നേഹം ..!!

എത്രയോ സ്വപ്‌നങ്ങള്‍
മൗനമായി കടന്നകന്നൊരു
സമാന്തരങ്ങള്‍ ..!!

എത്തിനോക്കുന്നു
മായാത്ത കനവിന്‍ മുഖം
അന്തിവാനില്‍ നിന്നും ..!!

അന്തിക്കുമുന്തിനില്‍ക്കും
ചന്തമാം കാഴ്ച
സിന്ദുരമണിഞ്ഞ ആകാശം ..!!

ഭക്ത ലക്ഷങ്ങളുടെ
മലമുകളിലെ  പ്രഭാപൂരം
വിശ്വാസത്തിന്‍ ശരണംവിളി ..!!

മേഘങ്ങള്‍ക്കിടയില്‍
ഒളിമങ്ങാതെ നോട്ടം.
പുഞ്ചിയോരോടു സൂര്യകാന്തി ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “