പിടിവിടാത്ത ഓര്‍മ്മകള്‍
പിടിവിടാത്ത ഓര്‍മ്മകള്‍
പുലര്‍കാല സ്വപ്നത്തില്‍
പൂതണലില്‍ കണ്ടു ഞാന്‍
പുഴ പോല്‍ അഴകാര്‍ന്ന
പുളിയില കരചുറ്റി തുളസികതിര്‍ ചൂടി
പുണര്‍ന്നകന്നു കണ്‍ മിഴിച്ചപ്പോളായി
പാടത്തിലോന്നു കണ്ണോടിച്ചു
പച്ചപുതപ്പിട്ട പരവതാനിമേല്‍
പൂമഞ്ഞു തിളങ്ങി വൈര മുത്തു പോല്‍.
പൂങ്കുയില്‍ പാടി പഞ്ചമം
പഞ്ചാരി മേളം മുഴങ്ങി കാവില്‍
പിടഞ്ഞു ഇടനെഞ്ചു കണ്ണുകള്‍ തമ്മിലിടഞ്ഞപ്പോള്‍
പിടിവിട്ടോടിയപ്പോള്‍ ഇറുന്നു
പച്ചകുപ്പിവളയുടഞ്ഞു ചിതറി
പൈങ്കിളി പറന്നകന്നു
പ്പെട്ടന്ന് ഞെട്ടിയുണര്‍ന്നു
പോയകാല ദിനങ്ങളുടെ
പുതുമണം മാറാത്ത ഓര്‍മ്മകളിന്നും
പിടിവിടാതെ പിന്‍ തുടരുന്നു .....
Comments