കുറും കവിതകൾ 546

കുറും കവിതകൾ 546

പ്രണയാധരങ്ങള്‍ കൂട്ടിമുട്ടി
ശലഭ ശോഭയാല്‍
പൂവനിയില്‍ ആഹ്ലാദം..!!

മോഹങ്ങളുടെ
മഞ്ഞുതുള്ളിയാല്‍ വീശാനായുന്നു
പ്രണയത്തിന്‍ സൂര്യനെ ..!!

വാലും തലയുമില്ലാതെ
പായുന്നവര്‍ക്കറിയുമോ
വിലയേറും പ്രണയത്തിന്‍ മഹത്വം ..!!
അലയുന്നു തീരങ്ങളില്‍
തിരയോടോപ്പം
നഷ്ട വസന്തം ..!!

നീലനഭസ്സൊരു
കടലാസായിമാറുന്നു
ചിത്രങ്ങള്‍ തീര്‍ക്കുന്നു പറവകള്‍ ..!!

സ്ത്രീയുടെ ആഭരണം
എല്ലില്ലാ അവയവം മൂടി  .
 സ്വര്‍ണ്ണതിളക്കമേറുന്നു..!!

ഇമപൂട്ടിയ ദളങ്ങള്‍
വീണു ചിതറി..
വിരഹ നൊമ്പരങ്ങള്‍ ..!!

ഏകാന്തതയുടെ
നൊമ്പര കടവത്തു .
കൊതുമ്പു വള്ളം  ..!!

കൊത്തി നടന്നു
പൊത്തുകള്‍ തീര്‍ക്കുന്നു
ജീവിത പാതകളില്‍ ..!!

കൊഴിയും ദിനങ്ങളുടെ
നോവിന്‍ വഴികളില്‍
ഒരു വാര്‍ദ്ധക്യം..!!

ഇളകിമറിയുന്ന മനസ്സു
തിളക്കുന്ന ഉരുളി .
ജീവിക്കാന്‍ പെടാപ്പാടുകള്‍..!!

വാതില്‍ പടിമേല്‍
പുലരിപത്രം പഴയതാകുന്നു
പുതു മാധ്യമത്തിനു മുന്‍പില്‍ ..!!

മൊട്ടിടും ദുഖങ്ങളെ
അകറ്റാന്‍ വിരിയാനോരുങ്ങുന്നു
സെമിത്തേരിയിലെ പൂച്ചെടി ..!!




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “