കുറും കവിതകള്‍ 534

കുറും കവിതകള്‍ 534

രാവ് ഒടുങ്ങി പകലണയുമ്പോള്‍
വീണ്ടും മടങ്ങാന്‍
കടലിന്‍ ആഴങ്ങളിലേക്ക് ..!!

മോഹപ്പക്ഷിയായി
ചിറകുവച്ചു പറന്നു.
നീലവിഹായസ്സില്‍ ..!!

അടിച്ചുകയറിയ
വേലിയേറ്റത്തിലോറ്റപ്പെട്ട
മോഹഭംഗം ...!!

തുറന്നിട്ട ജാലകം
കാത്തിരിപ്പിന്‍ ആഴം.
വിരഹനോവ് ...!!

അളക്കാന്‍ ആവാത്ത
വിരഹത്തിന്‍ ആഴം
ഒന്ന് വീണ്ടും ജനിക്കാന്‍ തുടിപ്പ് ..!!

കഞ്ചുകമൂരി
മൃദുല ദല സ്പര്‍ശനം
സ്വര്‍ഗ്ഗസുഖാനുഭൂതിയിലവള്‍..!!

വിരലും നാവും
നല്‍കുന്നു വിരോധം
നഷ്ട സൗഹൃദം ..!!

വിളക്കിന്‍ ചുവട്ടില്‍
നറു വെളിച്ചം .
ഒരു സന്തുഷ്ട കുടുംബ  ..!!

രാഗമാലിക മൂളി
തളിരിലകള്‍ കാറ്റിലാടി
വസന്തത്തെ വരവേല്‍പ്പു...!!

കൊയ്യാനൊരുങ്ങുന്ന
പാടത്തിന്‍ നടുവില്‍
സന്തോഷത്തിന്‍ പുതുവെളിച്ചം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “