എന്റെ പുലമ്പലുകള്‍ -41

എന്റെ പുലമ്പലുകള്‍ -41


എവിടെയോ കണ്ടു മറന്ന മുഖങ്ങള്‍
ജീവിതം എന്ന കൂട്ടി മുട്ടാത്ത പ്രഹേളിക
ഓരോരുത്തര്‍ക്കും എടുത്താല്‍ പൊങ്ങാത്ത
തീര്‍ത്താലും തീരാത്ത പ്രയാസങ്ങള്‍
എങ്കിലും സ്വന്തം കാര്യങ്ങളെക്കാള്‍
അന്യന്റെ കാര്യയങ്ങളറിയാന്‍ താല്‍പ്പര്യം
സ്വന്തം വേദനകള്‍ വലുതായി കണ്ടു നടുക്കുന്നു
ഞാന്‍ എന്ന ഭാവങ്ങള്‍ മാത്രം ലോകത്തിലേക്കും
വലിയവനാണെന്ന നാട്യങ്ങള്‍ ,ഒന്നാലോച്ചു നോക്കുകില്‍
എന്താണ് ഒരു കേവല ശ്വാസമെന്നൊരു പ്രതിഭാസം
നിലച്ചാലോ എല്ലാം കഴിഞ്ഞു ,
എന്തെ നാം ഇങ്ങിനെയൊക്കെ ആയതു
ആരെയും അംഗീകരിക്കാന്‍ തയ്യാറാകാതെ
അതോ ഇതൊക്കെ വെറുമെന്റെ പുലമ്പലുകള്‍ മാത്രമോ



 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “