Monday, February 15, 2016

ചുംബനം

ചുംബനം

ചുണ്ടുകളുടെ
മൃദു സുന്ദര
മര്‍മ്മരം

പൂവിന്റെ  ചുറ്റും
തേന്‍ നുകരും
ശലഭ ചിറകുകള്‍

പ്രണയ മധുരം
പകരും പങ്കുവെക്കും
നിലാകുളിര്‍

സ്നേഹപാല്‍
ചുരത്തും പുഞ്ചിരിക്കു
അമ്മതന്‍ സമ്മാനം

ആത്മാവിന്റെ ആഴങ്ങളില്‍
തൊട്ടുണര്‍ത്തും
സുഖമുള്ള നോവ്‌

ദുഃഖങ്ങളെറുമ്പോള്‍ കടിച്ചമര്‍ത്തി
ചഷകങ്ങളില്‍ ചേര്‍ന്നു
അമരും ചുണ്ടിന്‍ വികാരം

കുളിച്ചൊരുക്കി
അന്തിയാത്രക്ക് ഒരുക്കുമ്പോള്‍
നെറ്റിമേല്‍ പകരും നോവ്‌

മനസ്സിന്‍ ചൂരകലും
കമ്പനമീ
ചുംബനം  ..!!

No comments: