പ്രണയ നിലാവ്

പ്രണയ നിലാവ്

കറുത്ത പക്ഷത്തിലെ
ആകാശത്തു കണ്ടില്ല .
മനസ്സില്‍ പ്രണയ നിലാവ് ..!!

ഒഴുക്കിനെതിരെ തുഴഞ്ഞു
ആമ്പല്‍ നൂലുകളില്‍
ഉടക്കി നീങ്ങിയ മൗനം

വിരിയാന്‍ വിതുമ്പിയ
മൊട്ടുകളില്‍ വിരക്തിയുടെ
നിറം മങ്ങലുകള്‍

പുലര്‍ത്താനായി കഴിയാത്ത
വിരഹത്തിന്‍ നോവുകള്‍
അതിരുകള്‍ കടന്നു

സംശയത്തിന്റെ മുള്‍മുനയുള്ള
നോട്ടങ്ങളും കുശു കുശുപ്പുകള്‍
സ്വന്തമായി കഴിയാത്തവകള്‍

അന്യന്റെ മുറ്റത്തു വിടരുന്ന
പൂവിന്റെ ചാരിത്ര്യം പ്രവചനങ്ങള്‍
വീണ്ടും മനസ്സു നിറയുന്നു

കറുത്തിരുണ്ട മേഘങ്ങള്‍
തേടുന്നു ഒരു മഴ തീര്‍ക്കും  
 പ്രണയ നിലാവ് ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “