കുറും കവിതകള്‍ 549

കുറും കവിതകള്‍ 549

നീല ജലാശയത്തില്‍
ഓളങ്ങള്‍ തീര്‍ക്കുന്നു
കാറ്റിന്‍ കൈകള്‍ ..!!

പുഞ്ചവയലില്‍ കിളിയകറ്റി
കമ്പില്‍ വെള്ളായ കൊടി .
പുല്ലന്‍ചുമടുകള്‍ വരമ്പിലുടെ  ..!!

കുന്നിന്‍ ചരുവകളില്‍
മഞ്ഞിന്‍ പുതപ്പണിഞ്ഞു .
രാമക്കൽ  ഗ്രാമം ..!!

പുന്നെല്ലിന്‍ പാടവരമ്പിലുടെ
നടന്നകലുന്നു ദാഹജലം
കണ്ണിന്നു കാഴ്ചാവിസ്സ്മയം

പുഴമെലിഞ്ഞു
മണല്‍ തെളിഞ്ഞു.
കടത്തില്ലാ തോണിക്കാലസ്യം  ..!!

കല്ലാനിക്കാവിൽ
തെയ്യം തിറ.
കതിനകള്‍ ദിക്കുനടുക്കി ..!!

വയനാടന്‍ ചുരമിറങ്ങിയ
കാറ്റിന്നു ഏലത്തരി മണം.
മനസ്സ് കുളിര്‍ന്നു ..!!

ആകാശ ചുവട്ടില്‍
ലോഹപ്പക്ഷിക്ക് കീഴെ.
ഭയമില്ലാതെ കുഞാറ്റകള്‍ ..!!


പാലത്തിന്‍ താഴെ പുഴ
തിരക്കേറിയ വഴി
ഉറക്കാത്തകാലുകള്‍ ...!!

ഓരോ ചെറുകല്ലുകള്‍ക്കും
ഉണ്ടയേറെ പറയാന്‍
ഞെരിഞ്ഞമര്‍ത്തി വണ്ടികള്‍ കടന്നുപോയി ..!!


ജീരക മിഠായി കാണുമ്പോള്‍
അറിയാതെ വീണ്ടും
ബാലനായി മാറുന്നു..!!

മഞ്ഞില്‍ കുളിച്ചൊരുങ്ങി
കണ്ണെഴുതി പൊട്ടുതൊട്ട്.
ഓര്‍മ്മയുണര്‍ത്തുമെന്‍ ഗ്രാമം..!!

പൊന്മുടിയിലെ
പ്രഭാത കിരണങ്ങള്‍
എല്ലാം മറന്നൊരു നിമിഷം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “