ദുഃഖ കടലകറ്റും അമ്മ

ദുഃഖ കടലകറ്റും അമ്മ

ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം
കദനം മാറാതെ നില്‍ക്കും നേരം   ചാരേ നിന്നുയറ്റുമമ്മ ..!!

അതിനായി പണിതു ഭക്തിയാല്‍
അമ്മയുടെ അപദാനങ്ങള്‍ കീര്‍ത്തനങ്ങള്‍
വന്നു വഴിപോലെ തന്നിടുന്നു അനുഗ്രഹങ്ങള്‍
പുറമേ കണ്ടിടുകില്‍ ഭയമേറെ തോന്നുകിലും
അകമേ പാലമൃതാണ് തേന്‍ മധുരമാണമ്മ

ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം
കദനം മാറാതെ നില്‍ക്കും നേരം  ചാരേ നിന്നുയറ്റുമമ്മ ..!!


കനിവേറും ഉണ്മ നല്ലൊരു വെണ്മ
അനവദ്യ തേജസ്സാണേയെന്നമ്മ
കരുണാമയി കാര്‍ത്ത്യാനിയമ്മ
കോപം വരുകിലമ്മ ഉഗ്രരുപിണിയമ്മ
ഭയം വേണ്ട എല്ലാം കാത്തുകൊള്ളുമമ്മ

ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം
കദനം മാറാതെ നില്‍ക്കും നേരം  ചാരേ നിന്നുയറ്റുമമ്മ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “