അടയാളങ്ങള്‍
നിലാവു പൊഴിഞ്ഞു
നിന്‍ ഒഴും കണ്ണുനീര്‍
തിരിയാളിക്കത്തിയ മൗനം ..
കരിമഷി പടര്‍ന്നു കുതിര്‍ന്ന
നനഞ്ഞ ചുണ്ടുകള്‍ക്ക്
ലവണരസം .
വിങ്ങിയ മനസ്സുമായി
പടിയിറങ്ങിയ വസന്തം
ഇലകൊഴിഞ്ഞ ശിഖരം
ചിറകണിഞ്ഞ
കിനാകള്‍ക്കപ്പുറം കണ്ണുകള്‍
പരതി ആവരണമുള്ള
ലോകത്തെ ഞാന്‍ നിറം കൊടുത്തു
എന്റെ മനസ്സിന്റെ കടലാസ്സില്‍
പ്രണയ കലനിറച്ചു
നിധിപോലെ നിന്‍ നറുഗന്ധം
സുക്ഷിച്ചു പ്രണയത്തിന്‍
ഹൃദയ ആഴങ്ങളില്‍
ഞാന്‍ അറിഞ്ഞു
മൗനം ഏറെ എന്നെ
ആവോളം കാര്‍ന്നു
തിന്നുന്നത് പോലെ
നെയ്യ്തു കൂട്ടിയ
കനവുകളുടെ ചരട് പൊട്ടി
ഞാന്‍ എന്റെ നനഞ്ഞ
ചുണ്ടുകളാല്‍ പതിച്ചു
ദുഖത്തിന്റെ സമ്മാനങ്ങള്‍
മഴയറിഞ്ഞു കാടറിഞ്ഞു
നടന്നു പച്ചിലപ്പടര്‍പ്പിലുടെ
ഒഴുകി നടന്നു ചിന്തകളുടെ
ആകാശത്തിലുടെ
ഞാന്‍ കാറ്റിനൊപ്പം
ജീവിച്ചു എന്റെ മാത്രം
ലോകത്ത് നിന്തി കയറി
കടലില്‍ നിന്നും വീഴാത്ത
കണ്ണുനീരിനെ ഒതുക്കി
ചക്രവാളങ്ങള്‍ കടന്നു
നോവിന്റെ നിറങ്ങളില്‍
മുക്കി ചലിപ്പിച്ചു എന്റെ
തൂലിക പുതിയ മേച്ചില്‍
പുറങ്ങള്‍ തീര്‍ത്ത്
കവിത പിന്നെയും
തേടി കൊണ്ടിരുന്നു
നീ അടയാളമിട്ടുപോയ
വരികളുടെ അവസാനം നോക്കി ...
നിന്‍ ഒഴും കണ്ണുനീര്‍
തിരിയാളിക്കത്തിയ മൗനം ..
കരിമഷി പടര്‍ന്നു കുതിര്‍ന്ന
നനഞ്ഞ ചുണ്ടുകള്‍ക്ക്
ലവണരസം .
വിങ്ങിയ മനസ്സുമായി
പടിയിറങ്ങിയ വസന്തം
ഇലകൊഴിഞ്ഞ ശിഖരം
ചിറകണിഞ്ഞ
കിനാകള്‍ക്കപ്പുറം കണ്ണുകള്‍
പരതി ആവരണമുള്ള
ലോകത്തെ ഞാന്‍ നിറം കൊടുത്തു
എന്റെ മനസ്സിന്റെ കടലാസ്സില്‍
പ്രണയ കലനിറച്ചു
നിധിപോലെ നിന്‍ നറുഗന്ധം
സുക്ഷിച്ചു പ്രണയത്തിന്‍
ഹൃദയ ആഴങ്ങളില്‍
ഞാന്‍ അറിഞ്ഞു
മൗനം ഏറെ എന്നെ
ആവോളം കാര്‍ന്നു
തിന്നുന്നത് പോലെ
നെയ്യ്തു കൂട്ടിയ
കനവുകളുടെ ചരട് പൊട്ടി
ഞാന്‍ എന്റെ നനഞ്ഞ
ചുണ്ടുകളാല്‍ പതിച്ചു
ദുഖത്തിന്റെ സമ്മാനങ്ങള്‍
മഴയറിഞ്ഞു കാടറിഞ്ഞു
നടന്നു പച്ചിലപ്പടര്‍പ്പിലുടെ
ഒഴുകി നടന്നു ചിന്തകളുടെ
ആകാശത്തിലുടെ
ഞാന്‍ കാറ്റിനൊപ്പം
ജീവിച്ചു എന്റെ മാത്രം
ലോകത്ത് നിന്തി കയറി
കടലില്‍ നിന്നും വീഴാത്ത
കണ്ണുനീരിനെ ഒതുക്കി
ചക്രവാളങ്ങള്‍ കടന്നു
നോവിന്റെ നിറങ്ങളില്‍
മുക്കി ചലിപ്പിച്ചു എന്റെ
തൂലിക പുതിയ മേച്ചില്‍
പുറങ്ങള്‍ തീര്‍ത്ത്
കവിത പിന്നെയും
തേടി കൊണ്ടിരുന്നു
നീ അടയാളമിട്ടുപോയ
വരികളുടെ അവസാനം നോക്കി ...
Comments