കുറും കവിതകൾ 545

കുറും കവിതകൾ 545
 

പൂമ്പുനം ചുട്ടു
അരിമ്പുനത്തിന്‍ കാട്ടില്‍
തീയില്‍ ചാടുന്നു കണ്ടനാര്‍ കേളന്‍ ..!!

ശിശിര നിലാവില്‍
കുതിര്‍ന്ന ചില്ലകളിള്‍.
മനം മയക്കുന്ന ജാലക കാഴ്ച ..!!

അസ്‌തമയശോഭ
അറബിക്കടലോരം
ജീവിതമൊരുക്കുന്ന യാത്ര ..!!

ഗ്രീഷ്മ സന്ധ്യ .
ഇലയില്ലാ ചില്ലയില്‍
ദുഖത്തിന്‍ ചെക്കേറ്റം..!!

നീലജലാശയത്തില്‍
മലകള്‍ മുഖം നോക്കാനോരുങ്ങി
കാറ്റ് ഓളങ്ങളാല്‍ തടുക്കുന്നു..!!

ഒറ്റക്കിരുന്നോന്നു
ഓര്‍ത്തുപോകുന്നൊരു
പ്രണയത്തിന്‍ നോവ്‌ ..!!

ഓര്‍മ്മകളില്‍ എവിടെയോ
മഞ്ഞു പെയ്യിക്കുന്ന
കുളിരുപകരും ബാല്യം..!!

നെഞ്ചിനുള്ളില്‍ എരിയും
ഭക്തിയുടെ നറുമണം .
കര്‍പ്പൂര ദീപം ഉഴിയുന്നു..!!

എത്ര വഴിനടന്നു വിയര്‍ത്താലും
നിന്‍ അരികിലെത്തുമ്പോള്‍
എല്ലാം മറക്കുന്നു പ്രണയമേ ..!!

ആരെയും മുട്ടുകുത്തിക്കുന്നു
പ്രണയമേ നിന്റെ
ശക്തിക്കുമുന്നില്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “