കുറും കവിതകള്‍ 538

കുറും കവിതകള്‍ 538


ശിശിര സംക്രമം
മൂടല്‍ മഞ്ഞിന്‍ കുളിര്‍.
ഷൂളം കുത്തുന്ന തീവണ്ടി ..!!

മേഘ പ്രവാഹം
മരമോന്നുമേ അറിഞ്ഞില്ല
പുല്‍കൊടിതുമ്പിനെ പറ്റി..!!

മനം മയക്കുന്ന
മുല്ലപൂമണം
ഒഴിഞ്ഞ ലിഫ്റ്റിലാകെ ..!!


വിദ്യാഭ്യാസം മറന്നു
വിശപ്പിനു വഴിമാറുന്നു 
കാലിയെമേക്കും ബാല്യം ..!!

അഴലിന്റെ തീരം തേടി
അലയുന്നു  കരകവിയും മനസ്സ്
അതുതന്നെ കവിയെന്ന കലാകാരന്‍ ..!!

കണ്ണടച്ചു നോവുകള്‍
പറഞ്ഞു തീര്‍ക്കുന്നു.
അകതാരില്‍ മണിമുഴക്കം..!!

ശിശിര കുളിരില്‍
ഇല പൊഴിച്ചു ശിഖരങ്ങള്‍
വിരഹ നോവ്..!!

കൈതമറവില്‍
കാത്തിരിപ്പിന്‍ നോവ്‌ .
അക്കരെ വഞ്ചിക്കായി കൂവല്‍..!!

എത്രയോ പ്രണയങ്ങള്‍
പൂക്കുന്നു  കരിയുന്നു 
മൂക സാക്ഷിയായ് തണല്‍ മരം ..!!

പൂവിനെ നോവിക്കാതെ
ചുംബിക്കുന്നു ശലഭം .
കാറ്റിനു  പ്രണയ ഗന്ധം  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “