പിരിയാതെ

പിരിയാതെ
മുഖമെന്നാകാശത്തു വെള്ള മേഘങ്ങള്‍
നീലജലാശയം പോലെയിരിക്കുന്നു കണ്ണുകള്‍
കിണറാഴമായി മാറുന്നു നിഴലായി മുന്നില്‍
മനസ്സ് ഉഴുതു മറിച്ചിട്ട് ഒന്നുമേ
മുളക്കാതെ തരിശായിരിക്കുന്നു
അക്ഷരങ്ങള്‍ വളക്കുറുള്ള ഇടം തേടി പോയി
മണലൂറ്റിയ തരിശായിരിക്കുന്നു
കള്ളി മുള്ളുകളിടം തേടിയ മരുഭൂമി
ഉടഞ്ഞ മണ്‍ചട്ടികള്‍ തലയോടുകള്‍
പകച്ചിരിക്കുന്ന കഴുകന്മാര്‍ ഇതാവുമോ
ഇനിവരും ദിനങ്ങളില്‍ പ്പെട്ടന്ന് ഞെട്ടി ഉണര്‍ന്നു
സ്വപ്നത്തില്‍ നിന്നും ,, ..........
എവിടെ ഞാന്‍ എന്റെ മുഖമെവിടെ തപ്പിനോക്കി
ഹോ ..!! ഇല്ല ഒരിക്കലുമില്ല
അവള്‍ എന്നെ വിട്ടുപിരിയുകയില്ല
നിലാവായി , നക്ഷത്ര സഞ്ചങ്ങളായി
മഴമേഘമായി മഞ്ഞിന്‍ കണമായി
ഇളം വെയിലായി മഴവില്ലായി
കാലാകാലം പാടും അരുവിയായി
എന്റെ ചുറ്റും നൃത്തം വക്കും മയില്‍ പേടയായി
കൂവിവിളിക്കും കുയിലായി അവള്‍ കൂടെ കാണും
മൗനമായിയിരിക്കുമ്പോള്‍
അകലെനിന്നുമൊരു അമ്പലമണിയുടെ നാദമായി
പ്രകമ്പനം കൊള്ളും വാങ്കുവിളിയായി
ശാന്തമായി കടന്നകലും പ്രാത്ഥനയായി
എന്നുമവള്‍ കവിത എന്നെ വിട്ടു പിരിയാതെ
കൂടെയുണ്ടാവും നെടുവിര്‍പ്പിട്ടു എഴുനേറ്റു നടന്നു ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “