പരസ്യമായ രഹസ്യങ്ങള്‍

  പരസ്യമായ രഹസ്യങ്ങള്‍

ഇന്നത്തേടം കഴിയുമ്പോള്‍ അറിയുന്നു
ദിനം ഒന്ന് കുറഞ്ഞു ജീവിതത്തിന്റെയെന്നു
നിഴലായി നടപ്പുണ്ട് എപ്പോള്‍ പിടികുടുമെന്നു
അറിയാതെ നാളെയെപ്പറ്റിയെറെ സ്വപ്നം കാണുന്നു

ഇന്നിക്കണ്ടതിനൊരു ശ്വാശ്വത മുടിവുണ്ടോ
കണ്ടവര്‍ കണ്ടവരൊക്കെ അകലുന്നു
ഇരിക്കുമ്പോള്‍ ദുഷ്ടരെന്ന്‍യെണ്ണുന്നു
മണ്‍ മറയുമ്പോള്‍ അവരെ വാഴ്ത്തുന്നു

മാനത്തുനിന്നും പൊഴിയുന്ന  ഹിമകണം കണക്കെ
അലിഞ്ഞില്ലാതെ ആകുന്നു ,എങ്ങുനിന്നു വന്നു പോകുന്നു
ജന്മജന്മാങ്ങളായി ഇന്ന് നീയും നാളെഞാനും അറിയില്ല
ആരുടെ ഊഴമടുക്കുമെന്നു ദിങ്ങളോര്‍ക്കാതെ കടന്നകലുന്നു
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “