കുറും കവിതകള്‍ 545

കുറും കവിതകള്‍ 545

അങ്ങാകാശത്തു
പുഞ്ചിരിയുമായി
ഒരു തേങ്ങാ മുറി ..!!

മൂളിയകന്നു
കൈചേര്‍ത്തടിച്ചു.
ഒരു തുള്ളി ചോര ..!!

പടിഞ്ഞാറന്‍ കാറ്റില്‍
വീണയിലകള്‍
കിഴക്ക് തടുത്തു കൂട്ടി ..!!

പുങ്കുയില്‍  പാടി
മലയില്‍ തട്ടി
മാറ്റൊലികൊണ്ടു ..!!

കാക്കപറന്നകന്നു
സന്ധ്യാകിരണങ്ങള്‍ ചാഞ്ഞു
ഇലയില്ലാ മരം ..!!

തുലാമഴ
തുറന്നജാലകം
നനച്ചു കിടക്ക..

ശിശിര രാത്രി
ഉറക്കം വരാതെ
വിരഹ നോവ്‌ ..!!

ഒരു പൂവ്
കുന്നിന്‍ ചരുവില്‍
തലയാട്ടി ചാഞ്ഞു  നിന്നു ..!!

ശരത്‌കാല ചന്ദ്രന്‍ -
മാഞ്ചുവട്ടിലെ മണ്ണിര
മൗനമായി കുഴിചിറങ്ങി  ..!!

ജനനമരണങ്ങില്‍
കുളിപ്പിച്ചു കിടത്തുന്നു
എന്ത് വിരോധാഭാസം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “