Wednesday, February 10, 2016

കുറും കവിതകള്‍ 542

കുറും കവിതകള്‍ 542

അമ്മുമ്മയറിയാതെ കൗമാരം
മുറപ്പെണ്ണിന്‍ കൈപിടിക്കും 
ഓര്‍മ്മകള്‍ പമ്പരം ചുറ്റുന്നു

മുള്ളിനിടയിലും
തെല്ലുച്ചന്തം
അടുക്കാത്ത വണ്ടുണ്ടോ ?!!

പൂവിരിഞ്ഞത് കണ്ടു
ഓര്‍മ്മയുണരുന്നു .
നിന്‍ കാര്‍ക്കുന്തല്‍..!!

പറന്നു നടന്നതിന്‍
പിന്നാലെ പായുന്നു .
 അപ്പൂപ്പന്‍ താടിക്കായിയിന്നും മനം..!!

ഇരുളിന്‍ മറവില്‍
എറിഞ്ഞുടക്കപ്പെടുന്നു .
ലഹരിയോഴിഞ്ഞ നീലപൊന്മാന്‍ ..!!

സന്ധ്യമയങ്ങി
രാവുണര്‍ന്നു
യുവമിഥുനങ്ങള്‍ക്കു സന്തോഷം ..!!

സമയാസമയങ്ങളില്‍
കഴിച്ചിട്ടും കുറവോന്നുമില്ല
വിരഹനോവിനു ..!!

കുമിളയും ചന്ദ്രക്കലയും മിന്നി
ചെണ്ടമേളത്തിനോത്തു
ചെവിയാട്ടിയാന ..!!

മാനം പെയ്യാനൊരുങ്ങി
ഓലപ്പുരയില്‍.
കണ്ണുകള്‍ നിറഞ്ഞു ..!!

പഞ്ചവത്സരപദ്ധതികള്‍
വന്നു പോയി എന്നിട്ടും
പണിതീരാവീടുകളോരു ദുഃഖം ..!!

ജീവിതപ്പച്ചിപ്പ് തേടി
ഇരുകാലിയും നാല്‍ക്കാലിയും
ഗ്രീഷചൂട് ..!!

1 comment:

Shijo Kj said...

I couldn't find any meaning and feel in this poem . You r trying to convey a lot of ideas but ..... May be because of my poor IQ ...