ഉൽപ്പത്തി മുതൽ

ഉൽപ്പത്തി മുതൽ

ശപിക്കുവാനും ശാപമെല്‍ക്കുവാനുമിനിയും
നശിക്കുവാനും ശപിക്കപ്പെടാനും
ഉണ്ടാക്കപ്പെട്ടതില്ല ഒന്നും
ഉല്‍പ്പത്തി മുതല്‍ ഉദരങ്ങളില്‍
തണല്‍ തേടി തപസ്യ നടത്തി
വീണ്ടും സ്വപ്‌നങ്ങള്‍ തട്ടി തെറിപ്പിച്ചും
സുഖ ദുഖങ്ങളെ താലോലിച്ചു
വരുതിയിലാകാത്ത ആകാശത്തിലെ
മുകിലുകളെ പോലെ മനം ചഞ്ചലമായ്
വിസ്മൃതിയിലാഴ്ത്തപ്പെടാനുള്ള
മായാജാലത്തിന്‍ മോഹവലയങ്ങളില്‍
മറക്കപ്പെട്ട സത്യങ്ങളെ വെളിവാക്കപ്പെടാന്‍
ജന്മജ്ന്മാന്തരങ്ങലാല്‍ ഹോമിക്കപ്പെടുന്നു വൃഥാ

മതിലുകള്‍ തീര്‍ക്കാതെ അമര്‍ന്നു അമരും ഒന്ന്
മാത്രമല്ലോ മരണം ,അതിനും അതിരുകള്‍
തിരിക്കുവാന്‍ മോഹിതരായ് കുടിയേറി പാര്‍ക്കുവാന്‍
വന്നവര്‍ വന്നവര്‍ ചിന്താഭാണ്ഡങ്ങളിലായ്
കൊണ്ട് നട്ടുപിടിപ്പിച്ചു വിശ്വാസങ്ങളും അതിനെ
പ്രതിഷ്ടിക്കുവാനുള്ള ദേവതാ സംങ്കല്‍പ്പങ്ങളെ
കുടിയിരുത്താനുള്ള അമ്പലങ്ങളും പള്ളിയും
മുറ്റങ്ങളും അകത്തളങ്ങളും തമ്മില്‍ കരിതേച്ചു
കാണിക്കുവാനുള്ള നാട്ടാചാരങ്ങളും പതിച്ചു നേടിയവര്‍

പകച്ചു നിന്നു കാടും വന്യജീവികളെയും
ഒന്ന്‍ ഒന്നായി വെട്ടി നിരത്തി
ഭരണങ്ങള്‍ കൈയ്യാളിയവര്‍
സംഹിതകളെ മറിച്ചു എഴുതി
മാന്യതകലുടെ മുഖം മൂടി അണിഞ്ഞുയിവര്‍
നിങ്ങള്‍ക്ക് മാപ്പില്ല ഒരിക്കലും
എങ്ങോളമെത്തുമെന്നു കണ്ടു അറിയാമിനിയും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “