കുറും കവിതകള്‍ 551 - പൊങ്കാല

കുറും കവിതകള്‍ 551 - പൊങ്കാല 

1 .ഉള്ളും പുറവും പുകഞ്ഞു
തിളച്ചു മറിയുന്നുണ്ട്
കണ്ണുനിറഞ്ഞു പൊങ്കാല കലം..!!

2 .അകമഴിഞ്ഞ ഭക്തിയുടെ
വെയിലേറ്റു ഉരുകുന്നു
വഴിയരികിൽ നിറ കണ്ണുകൾ..!!

3 . പലവുരു ജപിക്കും
മന്ത്രധ്വനിയാൽ ആളി കത്തിയ
പൊങ്കാല അടുപ്പുകൾ ..!!

4 . അയലത്തെ അയയിൽ
പ്രസാദം തിന്ന നേരിയത് 
പൊങ്കാല കഥപറഞ്ഞു ..!!

5 . തിക്കി തിരക്കിനിടയിൽ
ആളിക്കത്തിയ തീയിൽ
തിളച്ചു വീണ ചക്കര പായസം ..!!

6 ,
നിരകളില്‍ തളരാതെ
പൊങ്കാല കലത്തിനരികെ
വളയിട്ട കൈകള്‍ ..!!

7. പൊങ്കാല  കലത്തിലേക്കുള്ള
 തിരിയും കാത്തു .
അടുപ്പുകൂട്ടിയ പെണ് മനസ്സുകള്‍ ..!!

8.പണ്ടാര അടുപ്പില്‍ നിന്നും
നഗരങ്ങളിലേക്ക്  തീപകര്‍ന്നു
ഗിന്നസ്സിന്‍ തിളക്കവുമായി ..!!

9.. കുരവകളുടേയും അകമ്പടിയോടെ
അടുപ്പുകളില്‍ നിന്നും
അടുപ്പുകളിലേക്ക് അനുഗ്രഹം പകര്‍ന്നു ..!!

10 .അഹങ്കാരമകന്ന മനസ്സുമായി
കരിയെറ്റ കലവുമായി
മടക്കത്തിന്‍ തിടുക്കം  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “