Friday, February 5, 2016

കുറും കവിതകള്‍ 536

കുറും കവിതകള്‍ 536

കിഴക്കന്‍ കാറ്റില്‍
മേഘങ്ങള്‍ നീങ്ങി .
നീലമാമലമുകളിലേറി..!!

പടിഞ്ഞാറെ ചക്രവാള പൂ
മറയാനോരുങ്ങുന്നു
അനഘമായ  കാഴ്ച ..!!

അന്തിയാവും വരെ
കാത്തിരിക്കും പുലരിയക്കാള്‍
ലഹരി നിറയുന്നു കാല്‍വെപ്പുകള്‍ക്ക് ...!!

ഏതുഘോഷം വന്നാലും
കഴുത്തു ഞെരുങ്ങുന്നത്
ചിറകുവെച്ച ദുഖങ്ങള്‍ക്ക്‌ ..!!

മുള്ള് പരന്നു
വാസന വരുമ്പോഴേക്കും
കണ്ണു വക്കും അണ്ണാരക്കണ്ണന്‍..!!

അഴലറിയാ
പച്ചപ്പനം തത്തയറിഞ്ഞില്ല .
കൂടോരുങ്ങുന്നത് ..!!


പതിമൂന്നു കണ്ണറ പാലവും
കടന്നു കിതച്ചു വരുന്നുണ്ട്
ആനവണ്ടി..!!

കണ്‍കഴച്ചു
നീണ്ട വിരഹത്തിന്‍
ദിനങ്ങളുടെ കാത്തിരിപ്പ്..


മനസ്സിന്‍ ചൂരകലും
കമ്പനം
ചുംബനം..!!

പ്രിയതെ അറിയുന്നുവോ
പ്രണയത്തിന്‍ .
മധുര നോവുകള്‍..!!


No comments: