''മാനിഷാദ''

''മാനിഷാദ''

കാഷായാംബരം ചുറ്റി
വലംവച്ചുവരും നിലാവിന്റെ
ചോട്ടിലായി മുല്ലപൂവിന്‍ നറുഗന്ധം

മദന പരവശനാം കാറ്റിന്റെ
കരവലയത്തിലൊതുങ്ങി
കനവിന്റെ ചാരത്തു നില്‍ക്കുന്നനേരം

കുളക്കടവിലെ  ചന്ദ്രബിംബം കണ്ടു
കോള്‍മയിര്‍ക്കൊണ്ടു അല്ലിയാമ്പലവള്‍
കൊതിച്ചു അവനിലലിയാന്‍ .

മൃദുല വികാരം കൊണ്ട്
ചുംബന കമ്പനവുമായി
വണഞ്ഞു ഭ്രമരം .

അതുകണ്ട് പറന്നടുത്തു
വവ്വാല്‍ കൊത്തി വിഴുങ്ങി
വണ്ടിനെ കഷ്ടം ..!!

പ്രകൃതിയുടെയീവക  വികൃതികള്‍
കണ്ടു മനം വീണ്ടും
വിസ്മൃതിയിലാണ്ടു

ആമരമീമരം ചൊല്ലി
വല്മീകമായൊരു നിഷാദന്റെ
കഥ അറിയാതെ ഓര്‍ത്ത്‌ പോയി ''മാനിഷാദ ''..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “