അഗ്നി
അഗ്നി
അരണി കടഞ്ഞു
ഹോമില്‍ സുക്ഷിച്ച്
അരക്കില്ലത്തെ
നക്കിയെടുത്ത നാവു
അക്ഷയ പാത്രത്തിന്‍
ചുവടുതൊടാതെ കാവലായി
വലം വച്ചു പാണിഗ്രഹണത്തിന്‍
സാക്ഷിയാകും ആളല്‍
ആമരമീമരം ചൊല്ലിയ
നിഷാദന്റെ കൂട്ടായി നില്‍ക്കും
വാമഭാഗത്തിനു പ്രീതിക്കായി
ഹോമിക്കും മന്ത്രം സ്വാഹ..
വാനര വീരന്റെ വാലാല്‍
ചുറ്റി ലങ്കാ ദഹനകാരകന്‍
വിശപ്പുകള്‍ക്ക് അറുതി വരുത്താന്‍
കട്ടുകുടും ഒരു കത്തല്‍
പഞ്ച ഭൂതങ്ങളില്‍
ഒരു കാരകനാം ഈശ്വരന്‍
ഇന്നിന്റെ വിരല്‍ തുമ്പാല്‍
അമര്‍ന്നാല്‍ ലോകം തന്നെ ചാരം
ഉള്ളിന്റെ ഉള്ളില്‍ ആളിപ്പിടിക്കും
സ്വസ്തി നല്‍കും ജഠരാഗ്നി... ..!!
അരണി കടഞ്ഞു
ഹോമില്‍ സുക്ഷിച്ച്
അരക്കില്ലത്തെ
നക്കിയെടുത്ത നാവു
അക്ഷയ പാത്രത്തിന്‍
ചുവടുതൊടാതെ കാവലായി
വലം വച്ചു പാണിഗ്രഹണത്തിന്‍
സാക്ഷിയാകും ആളല്‍
ആമരമീമരം ചൊല്ലിയ
നിഷാദന്റെ കൂട്ടായി നില്‍ക്കും
വാമഭാഗത്തിനു പ്രീതിക്കായി
ഹോമിക്കും മന്ത്രം സ്വാഹ..
വാനര വീരന്റെ വാലാല്‍
ചുറ്റി ലങ്കാ ദഹനകാരകന്‍
വിശപ്പുകള്‍ക്ക് അറുതി വരുത്താന്‍
കട്ടുകുടും ഒരു കത്തല്‍
പഞ്ച ഭൂതങ്ങളില്‍
ഒരു കാരകനാം ഈശ്വരന്‍
ഇന്നിന്റെ വിരല്‍ തുമ്പാല്‍
അമര്‍ന്നാല്‍ ലോകം തന്നെ ചാരം
ഉള്ളിന്റെ ഉള്ളില്‍ ആളിപ്പിടിക്കും
സ്വസ്തി നല്‍കും ജഠരാഗ്നി... ..!!
Comments