എന്റെ പുലമ്പലുകള്‍ 40

എന്റെ പുലമ്പലുകള്‍ 40

ചിലപ്പോള്‍ കരഞ്ഞു കൊണ്ട് ചിരിക്കും
ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരയും
എപ്പോഴൊക്കെ നിന്നെ കുറിച്ചോര്‍ത്തപ്പോള്‍
നിന്നെ വിളിച്ചു കരഞ്ഞു ,ഒരു പേരു മാത്രമേ ഉള്ളു
ആയിരം തവണ എഴുതി കൊണ്ടേ ഇരുന്നു
എത്ര തവണ എഴുതിയോ അത്രയും തവണ സന്തോഷിച്ചു
അവസാനം അത്രയും തവണ അത് മായിച്ചു കരഞ്ഞു

കാലാവസ്ഥ മാറുംപോലെ എനിക്ക് മാറാനാവുകയില്ല
ഓരോ ഋതുവിലും നിന്റെ വരവിനെ  കാത്തിരുന്നു
നിനക്കറിയുമോ ഈ കാത്തിരിപ്പു
ലോകാവസാനം വരെ നീണ്ടാലും
നീ അത് അറിയാതെ പോകുന്നുവല്ലോ
ലോകത്തിന്റെ തിരക്കിലെക്കിറങ്ങിയപ്പോള്‍
അറിയുന്നു ഓരോരുത്തരും വിരഹത്തിലാണ്
എന്റെ ചുണ്ടില്‍ നിന്‍ നാമം മാത്രം ഉരുവിട്ടു
അതു തന്നെ മിടിച്ചു എന്റെ ഹൃദയവും .

എന്തെ ഈ രാവ് എന്നും എന്നെ ഉദാസീനനാക്കുന്നു
എന്തെ മനസ്സിലാക്കുന്നു പതിയെ പതിയെ
നീ വിട്ടകലുന്നതു പോലെ

എത്ര വിചിത്രമാണീ ഹൃദയ ബന്ധം
ഇന്നും എന്റെ ഹൃദയം എന്നെ വഞ്ചിക്കുന്നോ
അതോ ഞാന്‍ ഹൃദയത്തെ വഞ്ചിക്കുന്നോ

അവനോടു പറയുക ഭാഗ്യത്തെ കുറിച്ച്
അഹംങ്കാരം വേണ്ടായെന്നു ,പലപ്പോഴും
കണ്ടിട്ടുണ്ട് മഴയത്തും കത്തുന്ന പുരകള്‍

ലോകം എന്നെ ഒരു ചീട്ടു പോലെ
 കളിപ്പിച്ചു കൊണ്ടിരുന്നു
ആരു ജയിച്ചപ്പോഴും  ആരു തോറ്റപ്പോഴും
 വലിച്ചെറിഞ്ഞു ചീട്ടിനെ പോലെ ..!!

ഏതു പൂവിനെ ഞാന്‍ നട്ടു പരിപാലിച്ചുവോ
എന്റെ പ്രണയംകൊണ്ട്  എപ്പോള്‍ അതു വിരിഞ്ഞു
മണം പരത്തുവാന്‍ തുടങ്ങിയോ അപ്പോള്‍
അത് മറ്റാരോ നുള്ളി എടുത്തുവല്ലോ

ഇനി കരയുകയും ചിരിക്കുകയും
എഴുതിയും മായിച്ചിട്ടു എന്ത് കാര്യം
എന്നെ ഭ്രാന്തനായി മുദ്രകുത്തിയല്ലോ
നിന്‍ പ്രണയത്തിന്റെ പേരില്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “