Friday, February 5, 2016

നല്ലൊരു പാട്ട്

നല്ലൊരു പാട്ട്

ഉള്ളിന്റെ ഉള്ളിലെ ഇഴയടുപ്പത്തിന്‍
നിറമറ്റു നിണമറ്റു പോവാത്ത
അക്ഷരകൂട്ടിന്റെ ഈണം കൊരുക്കും
വിങ്ങും മനസ്സിന്റെ നോവുപാട്ട്

ഇലകൊഴിയും ശിശിരവസന്തങ്ങളില്‍
ഇമയകലാത്ത മൊഴിമുനയാല്‍
ഈറനണിയിക്കും കണ്ണിണകളില്‍
കലരാത്ത ശ്രുതി പകരും നോവ്‌ പാട്ട്

കണ്ടാലറിയത്ത കൊണ്ടാലറിയുന്ന
കവിത കൊരുക്കുമി അനഘമന്ത്രങ്ങളാല്‍
കാതില്‍ മുഴങ്ങുന്ന കാമിനി പാടുന്ന 
കരളില്‍ വിളയും കദനത്തിന്‍ നോവുപാട്ട്....!!

തിരമുറിചെത്തും തീരത്തണയുന്ന
തണുവേകുന്നൊരു കുളിര്‍ത്തെന്നല്‍
തഴുകിയകലുന്നൊരു മധുരം പകരുന്ന
താരാട്ടു പോലൊരു സ്വാന്തനമേകും ഉറക്കുപാട്ട്..!!