മോചനം തേടി ..

മോചനം തേടി ..

ചുട്ടുപൊള്ളുന്ന പകല്‍
തണുത്തു ഓര്‍മ്മപകരുന്ന രാത്രിയും
നോവിക്കുന്ന പ്രകൃതി

ചുറ്റുമുള്ളവരുടെ വേദനകള്‍
ഒരേ കഥ വിശപ്പെന്ന വില്ലന്‍
ദാഹമെന്ന ആരാച്ചാര്‍

പ്രതീക്ഷയുടെ തീ ചൂളയില്‍
വെന്തുരുകുന്ന മനം
മോചനം ഒരു കനവ്‌

തൊഴില്‍ തെണ്ടാനാവത്ത
നിയമകുരുക്കള്‍
അന്ധാളിച്ചു നില്‍ക്കും നിഴല്‍

എന്തായാലും രക്ഷപ്പെടണം
രാത്രിയുടെ അന്ത്യ യാമങ്ങളില്‍
പാലായന തീരുമാനം

കടലുകല്‍ക്കപ്പുറം
സ്വപ്ന കാണും
ഓലപ്പീലിയുടെ കൈയ്യാട്ടി വിളികള്‍

ഇറങ്ങി നടന്നു
ചീവിടുകള്‍ കരയാത്ത രാത്രി
നടന്നു നടന്നു പ്രതീക്ഷയുടെ

കിഴക്കില്‍ വെള്ളവീശി
കുഴഞ്ഞു വീണു 
കണ്ണു തുറന്നപ്പോള്‍

ചുണ്ടുകളില്‍ നനവ്‌
ദൈവദൂതന്റെ കണ്ണുകള്‍
ഏതോ മരീചികയില്‍

ചുറ്റും ആശ്വാസ വാക്കുകള്‍
കണ്ണടച്ചു വീണ്ടും കിടന്നു
ഇനി മോചനം അകലെയോ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “