സാന്ദ്രമി സംഗീതം

സാന്ദ്രമി സംഗീതം

സാഗര തിരകളാര്‍ത്തു ചിരിച്ചുടഞ്ഞു
സര്‍ഗ്ഗ തീരങ്ങളില്‍ പടര്‍ന്നു ലഹരിയായി
സിരകളില്‍ സംഗീതം ഉണരുമ്പോള്‍
സ്വാതന്ത്ര്യമാര്‍ന്ന എന്‍ ഹൃത്തില്‍
സ്വച്ഛന്ന സായുജ്യം പകരുന്നു നിന്‍
ശ്രുതിലയങ്ങളാല്‍ ഒരുക്കുന്നു എന്‍
സ്വപ്‌നങ്ങള്‍ സത്യമായിരുന്നെങ്കില്‍
സപ്ത് വര്‍ണ്ണ ശോഭാപകരും നിന്‍ കാന്തി
സ്വര്‍ണ്ണ പ്രഭാപൂരം കണ്ണഞ്ചിപ്പിക്കുന്നു
സ്വര്‍ഗ്ഗാനുഭൂതി പകരുന്നു നെഞ്ചകമാകെ
സര്‍വ്വതും മറക്കുന്നു ഞാനി വിധം
സംഗീത സാഗരമേ നിന്‍ വരവാലേ ...!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “