ലഹരി

ലഹരി

ആകര്‍ഷണ വികര്‍ഷണങ്ങള്‍
വിടരാന്‍ തുടിക്കുന്ന മൊട്ടുകള്‍
എവിടോക്കയോ മനസ്സിന്‍ ചഞ്ചലത

ആഗ്രഹങ്ങളുടെ രസന
ഗന്ധങ്ങള്‍ക്ക് പൂമണം
മോഹങ്ങള്‍ മാറാലവിട്ടു

ചങ്ങലക്കിട്ട മുറുക്കങ്ങള്‍
നഖത്തിലുടെ പടരുന്നു
കണ്ണുകളില്‍ കുളിര്‍

വിശപ്പിന്‍ വിളികളുയരുന്നു
സ്പര്‍ശനമറിയുന്ന നിമിഷങ്ങള്‍
അനുഭൂതി പൂവിടുന്ന നിമിഷകണിക

തുരന്നു കയറുന്നു മണ്ണിന്‍ മണം
എല്ലുകള്‍ നുറുക്കുന്ന ഞരക്കങ്ങള്‍
ആഴങ്ങളിലെക്കുള്ള ഇഴയലുകള്‍

ചുംബനങ്ങളുടെ ശീല്‍ക്കാരങ്ങള്‍
മൗനമുടച്ചു സിരകളില്‍
പടര്‍ന്നു ലഹരി

കണ്ണുകള്‍ അടഞ്ഞു
ചുണ്ടുകള്‍ വരണ്ടു
പല്ലുകള്‍ക്കിടയില്‍ അമര്‍ന്നു

മേഘങ്ങള്‍ സ്‌ഫോടനത്തിനോരുങ്ങുന്നു
ദാഹ നിവര്‍ത്തിയായി
മുരളലുകള്‍ ശമിക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “