ആര്‍ക്കുവേണ്ടി ഇതൊക്കെ ..!!


ആര്‍ക്കുവേണ്ടി ഇതൊക്കെ ..!!



ഞാന്‍യെന്‍ ഭൂതകാലങ്ങളെ പരുതി
അവ ശിഷ്ടങ്ങള്‍ക്കിടയില്‍

എന്റെ കളിചിരികളെ
ഇപ്പോളതാ പൊടിപിടിച്ചു കിടപ്പു

എന്തിനു ജനിച്ചു
എപ്പോള്‍ നമ്മള്‍ ഒടുങ്ങേണ്ടത്
.
ഒന്നുമേ പ്രയോജനപ്പെടുന്നില്ലാത്തപോലെ
ഈ ലോകം മുഴുവനും അവിശ്വസനിയമാണ്

അന്യരെ കൊല്ലുന്നു
ഇത് ശരിയാണോ ?!!
.
ചിലര്‍ക്കുവേണ്ടി അവര്‍ കരുതുന്നു
അവര്‍ മാത്രമേ ഉള്ളു ശക്തിയുക്തരെന്നു

ഇനി ഞങ്ങലെവിടെ ജീവിക്കും
എവിടെ എന്റെ കൂര

എവിടെ എന്റെ സ്വന്തക്കാര്‍
എവിടെ എന്റെ വീട്

ആരുടെ ദൈവമാണ് അവന്‍
കൊല്ലുവാന്‍ നിന്നെ അജ്ഞാപിക്കുന്നവന്‍
.
നാമെല്ലാവരെയും അനാധരാക്കി
കളിപ്പാട്ടമാക്കി കളിക്കുന്നത്

ഒന്നുമേ ജീവിച്ചിരിപ്പില്ല
ഞാന്‍ ഓടുന്നയി  തെരുവല്ലാതെ

ഞാന്‍ നടക്കുമി തെരുവെല്ലാം ശുന്യം
എല്ലാവരുമിപ്പോള്‍  മരിച്ചിരിക്കുന്നു

ഒരു വേദനയും എനിക്ക് അനുഭവപ്പെടുന്നില്ല
അല്‍പ്പം പോലുമെന്റെ  കണ്ണുനനയുന്നില്ല 

എന്റെ മാതാപിതാകളും പോയി മറഞ്ഞു
കുടപ്പിറപ്പുകളും മാഞ്ഞു പോയി

മനസ്സില്‍ ആകെ ഭയം
ഒരുതരം ഞെട്ടല്‍ , വിറയല്‍
.
ആകെ ഒരു വിരക്തി
ഇനി കരഞ്ഞിട്ടെന്ത്‌

ആകെ ഒറ്റപ്പെട്ടപോല്‍
ആര്‍ക്കുവേണ്ടി ഇതൊക്കെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “