എന്തിനീ ദൂരം...

എന്തിനീ ദൂരം...
വാക്കിൻ്റെ പുതപ്പിൽ നീ മറയുമ്പോൾ
നോക്കിൻ്റെ പിഴവിൽ ഞാൻ നിറഞ്ഞു
വിരഹ നോവിൻ്റെ പിടിയിലകപ്പെട്ട്
ഓർമ്മകളുടെ
സാന്ത്വനത്തിൽ മയങ്ങുന്നു.
നീയെന്ന നിലാവ് എന്നുടെ അറിവിന്നുമപ്പുറമുള്ള
ചിതാകാശത്തു മായാതെ നിൽപ്പു .

എത്ര ശിശിരങ്ങൾ വന്നു പോകിലും
നിൻ മിഴിമുനയിലെ കണ്ണനീർകണം
ഇന്നുമെന്നില്‍ മായാത്ത മൊഴികളായി
കിടപ്പു .വീണ്ടും വരുമാ അംബരത്തിനു
കാത്തു കഴിയുന്നു ഡിസമ്പരവും കഴിഞ്ഞു
ജനുവരിക്കായി വരിവരികൾക്കായി
തിരിഞ്ഞു നോക്കിയില്ലെങ്കിലും
ഇപ്പോഴും കണ്‍ കോണിലായിമായാതെ
കിടപ്പുണ്ടല്ലോ വറ്റാത്ത നീരൊഴുകുന്നു
പ്രണയത്തിൻ കല്ലോലിനി ....
തമ്മിൽ കാണാത്ത മിഴിയിണകൾ
സുഖദുഃഖങ്ങളെ കാട്ടിതരും ശലഭ പിറവകൾ .
എല്ലാമറിഞ്ഞു നീരോഴുകുന്നു
ഉപ്പിൻ്റെ ക്ഷാരം ഞാനറിഞ്ഞു
നിൻ്റെ വേർപാടിൽ നിൻ ഓർമ്മകളിന്നും
എനിക്കു നിൻ്റെ പുഞ്ചിരി പാൽപായസ
നിലാവാകുന്നു അകലങ്ങളിലും അറിയുന്നു
നിൻ്റെ സാമീപ്യം പിന്നെ എന്തിനീ ദൂരം ..

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “