ഉപ്പ്

ഉപ്പ്

ആഴങ്ങളില്‍ നിന്നും
തിരകള്‍ നല്‍കിയകന്ന
കരക്കും കിട്ടിയ സമ്മാനം

കരകാണാ കടലലക്കപ്പുറം
പോയവന്റെ വരവുകാത്തു
കഴിയും കണ്ണുകളില്‍ നിറയുന്നു

വിശപ്പിന്‍
കരള്‍ വിങ്ങലുകളുടെ
നോവിന്‍ തീരാ പഥ്യം 

തളര്‍ന്നുറങ്ങും
ഒട്ടിയവറിന്റെ
മിഴികളില്‍

നിന്മ്ന്നോന്നത
ഘര്‍ഷണ ലഹരിയില്‍
ഒട്ടിയിറങ്ങും ലവണം

എല്ലുമുറിയെ പണിതു 
ചര്‍മ ലേപനം നടത്തും
ഒഴുകി പരക്കുന്ന വിയര്‍പ്പില്‍

അന്നത്തിന്‍ കൂട്ടായി
സ്നേഹംപോലെ
ചേരും ചേരുവ

മാറ്റുരക്കും രസതന്ത്രത്തിന്‍
വെളുപ്പും കറുപ്പും കാട്ടും
പരല്‍ കല്‍ക്കണ്ണാടി

അധികമാകുമ്പോള്‍
ധമനികളില്‍ ത്രസിക്കും
രക്ത ചംക്രമണമേറ്റും കാരകനിവന്‍..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “