കുറും കവിത 541

കുറും കവിത 541

മോഹങ്ങള്‍ നീങ്ങുന്നു
പുഴയും താണ്ടി
അക്കരെ കാത്തിരിപ്പ്..!!

ഓളങ്ങളില്‍ നോക്കി നില്‍ക്കുമ്പോള്‍
നിഴലായി  നില്‍ക്കുന്നു
ഓര്‍മ്മകളുടെ ചിത്രങ്ങള്‍ ..!!

മുള്ളിന്‍ നിടയിലും
പൂവിരിഞാലും അകലില്ല
ശലഭം പ്രണയം ..!!

ആകാശം മുട്ടെ
നില്‍ക്കും കുടീരമേ
നീയെത്ര പ്രണയത്തിനു സാക്ഷിയായി ..!!

മഴ മേഘങ്ങള്‍
നല്‍കുമാശ്വാസം
ശിഖിര കൈകളാകാശത്തേക്ക് 

ഗ്രീഷ്മ വര്‍ണ്ണം
ഉരുകി ഒഴുകിയ മാനം. 
ഏറ്റുവാങ്ങും കടല്‍..!!

വിശപ്പിന്റെ താളങ്ങള്‍
തെരുവില്‍ വില്‍പ്പനക്ക്
നോവിന്‍ സംഗീതം ..!!

അസ്തമയം കാത്തു
തെങ്ങിന്‍ ചുവടുകള്‍ക്കുചുറ്റും
ചീവിടുകളുടെ  ആഘോഷങ്ങള്‍ ..!!

നിറനിലാവിന്റെ നിഴലില്‍
തോണിയില്‍ വലയുമായി
ജീവിതപ്പുഴകടവില്‍ ..!!

ഓലപ്പീലിവിടര്‍ത്തിയാടി
തെങ്ങോലകള്‍ക്കിടയിലുടെ
കാറ്റൊടിക്കളിച്ചു ഓളമായി തോട്ടില്‍..!!

മണ്ട പോയ തെങ്ങും
കൊച്ചുവള്ളം തുഴയും
കുട്ടനാടന്‍ ജീവിതം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “