കുറും കവിതകള്‍ 544

കുറും കവിതകള്‍ 544

പലവേദികളിലും 
തലയെടുത്ത് മുന്‍പനായി
മിനറല്‍ വാട്ടര്‍ കുപ്പികള്‍ ..!!

യന്ത്രം കണ്ടു
പകച്ചു നില്‍ക്കുന്നു
പാവം ബാല്യം ..!!

കണ്ണെത്താ ദൂരങ്ങളില്‍
കടുകു പൂക്കും പാടം.
അവളുടെ ഗന്ധം കാറ്റിന്..!!

വിതക്കാതെയും
കൊയ്യാതേ.
അവകാശമേറുന്നു ..!!

കൊത്തിപറക്കുന്നു
വിതക്കാതെയും കൊയ്യാതെയും
ദേശാടനത്തിനു വിശപ്പ്‌ ..!!

ശിശിരം പോയി
വസന്തംവന്നു.
എന്നിട്ടും നീയെതെ വന്നില്ല ..!!

അന്തികുരാപ്പില്‍
മരകൊമ്പിലെ കൂട്ടില്‍.
പ്രണയം കൊക്കുരുമ്മി  ..!!

കായലിന്‍ നെഞ്ചത്ത്
ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടുന്നു
ജീവിതമെന്ന ഒറ്റയാള്‍ വഞ്ചി ..!!

ഒരുതിര മറുതിരയോടു
മത്സരിച്ചു തീരത്തെ ചുംബിച്ചു .
അസ്തമയ സൂര്യന്‍ സാക്ഷി ..!!

പുലരി വെട്ടം
പുഴയിലിറങ്ങി .
കിളികള്‍ പാടിയുണര്‍ത്തി ..!!

അടുക്കളയുടെ പുകമറയില്‍
എണ്ണയില്‍ കുളിച്ചൊരുങ്ങി
പുഞ്ചിരിയുമായി  പപ്പടം ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “