ക്ഷണഭംഗുരം
.ക്ഷണഭംഗുരം
ഇപ്പോളി നിമിഷം
അധികം നിലനില്‍ക്കില്ല
ഇപ്പോഴത്തെ പോലെ
തെന്നിയകലുമി സമയം
അലിഞ്ഞു പോകാന്‍ മാത്രം
വെറുതെ കടന്നകലുന്നു
ഒരിക്കലും പഴിച്ചിട്ട്
കാര്യമില്ല കഴിഞ്ഞ
കൊഴിഞ്ഞപൂവുപോല്‍
ഉണര്‍ന്നു ജഗ്രതയായിരിക്കു
സത്യത്തില്‍ ഇതാണ് ജീവിതത്തിന്‍
ഉചിതമായ അവസരം
.
ആരെനാം കബളിപ്പിക്കുന്നു
കാപട്യതയില്‍ ജീവിക്കുന്നു
പടര്‍ത്തുന്നു ചിലന്തി വലപോല്‍
.
ഒന്നുമേ കൊണ്ടുപോകുന്നില്ല
ജീവിതതിനപ്പുറം
ഈ പണവും പ്രതാപവും
എല്ലാം നശ്വരമാണ്
നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മോടൊപ്പം
മരിച്ചു മണ്ണ്‍ടിയുന്നവ
അസൂയ വച്ചു പുലര്‍ത്താതിരിക്കുക
ഒരിക്കലും മോഹങ്ങള്‍ക്കു
ഇടം നല്‍കാതെ
ജീവിതത്തെ സ്നേഹിക്കുക
പുലര്‍ത്തും തോറും ഇവ
വര്‍ഷിക്കുന്നു സന്തോഷം
ഇപ്പോഴി നിമിഷം
സ്നേഹം നമ്മോടൊപ്പമുണ്ട്
സത്യമേ ജയിക്കു എപ്പോഴും
Comments