കുറും കവിതകള്‍ 543

കുറും കവിതകള്‍ 543

മഞ്ഞിനൊപ്പം
വെയിലിറങ്ങുന്നു
പുളിനങ്ങള്‍ക്ക് കുളിര്  ..!!

കുറുകി നടന്നു
ചിറകടി ഒച്ചക്കു കാതോര്‍ത്ത് .
ഇണയുടെ വിരഹം ,,!!

വാഴകൈയ്യിലിരുന്നു
പുള്ളികുയില്‍ പാടി .
രാഗം ശോകം ..!!

ചുള്ളിക്കൊമ്പിലിരുന്നു
ചുണ്ടുരുമ്മി പറന്നുയകന്നു.
വിരഹമാറന്ന ശിശിരം  ..!!

മഞ്ഞിന്‍ കതിര്‍ വെട്ടം
പുലര്‍ത്താനേറെ വയറുകള്‍
ജീവിത ഭാരം ..!!

അച്ഛനോന്നിങ്ങു വന്നെങ്കില്‍
അമ്മ പിച്ചിയത്‌ പറയാം .
ഓര്‍മ്മകള്‍ക്കിന്നു  മധുരനോവ്..!!

പാടവും പാലവും കടന്നു
മഞ്ഞിനെ വകഞ്ഞു
വരുന്നുണ്ട് വസന്തം ..!!

നൈരാശ്യമേറും
നിമിഷങ്ങളുടെ
നോവും കാഴ്ച ..!!

നൈരാശ്യമേറും
നിമിഷങ്ങളുടെ
നോവും കാഴ്ച ..!!

മലക്കു പിന്നില്‍ 
മറയുന്നുണ്ട് സന്ധ്യ .
രാവോരുങ്ങി വരണുണ്ട് !!

തണല്‍ ഒരുക്കുന്ന  മരങ്ങള്‍
അതിരു തിരിക്കും മതിലും
വീര്‍പ്പുമുട്ടിക്കും  ഒറ്റപ്പെടല്‍ ..!!

അകലുന്നു രാതി
വാരിച്ചുറ്റിയ കറുപ്പ് ചേലയുമായി
കിഴക്കുണരുന്നുണ്ട് സുപ്രഭാതം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ