ഇന്നിന്‍ കവിത
ഇന്നിന്‍ കവിത
''ക'' യുമില്ലാ
വിതയുമില്ല
കളകളേറെ
എല്ലാവരും
കാമിക്കുന്നവളെ
പീഡനത്തിന്‍ മുനമ്പില്‍
പറയാന്‍ വിഷയമേറെയില്ല
പ്രണയം നിറക്കുമശ്ലീലവും
താന്‍ കൊയിമ്മകള്‍ക്കു മുന്‍തുക്കവും
കല്ലെറിഞ്ഞു
രസിക്കുന്നു ചിലര്‍
കവന നൊമ്പരമറിയാതെ
കാളിദാസനുമാശാനും
ഉള്ളറിയാതെഉള്ളൂരാവാനും
ചങ്കുതകരാതെ വാഴക്കുല വെട്ടനോരുങ്ങുന്നു
തീപ്പെടാതെ തീക്കുനിയും
അയ്യോയെന്നറിയാത്തവര്‍
എ അയ്യപ്പനാവാന്‍ കൊതിക്കുന്നു
അക്ഷരങ്ങളറിയാതെ
കപിയുടെ പിന്‍മുറക്കാരനാം
കവിയൂരുകാരനും
മണല്‍ വാരി
ഒട്ടിയകവിള്‍
ഉന്തിയ എല്ലുമായി
പേറ്റുനോവറിയാതെ
ചാപ്പിള്ളപിറവികൾ
ഇന്നിന്റെ കവിത
''ക'' യുമില്ലാ
വിതയുമില്ല
കളകളേറെ
എല്ലാവരും
കാമിക്കുന്നവളെ
പീഡനത്തിന്‍ മുനമ്പില്‍
പറയാന്‍ വിഷയമേറെയില്ല
പ്രണയം നിറക്കുമശ്ലീലവും
താന്‍ കൊയിമ്മകള്‍ക്കു മുന്‍തുക്കവും
കല്ലെറിഞ്ഞു
രസിക്കുന്നു ചിലര്‍
കവന നൊമ്പരമറിയാതെ
കാളിദാസനുമാശാനും
ഉള്ളറിയാതെഉള്ളൂരാവാനും
ചങ്കുതകരാതെ വാഴക്കുല വെട്ടനോരുങ്ങുന്നു
തീപ്പെടാതെ തീക്കുനിയും
അയ്യോയെന്നറിയാത്തവര്‍
എ അയ്യപ്പനാവാന്‍ കൊതിക്കുന്നു
അക്ഷരങ്ങളറിയാതെ
കപിയുടെ പിന്‍മുറക്കാരനാം
കവിയൂരുകാരനും
മണല്‍ വാരി
ഒട്ടിയകവിള്‍
ഉന്തിയ എല്ലുമായി
പേറ്റുനോവറിയാതെ
ചാപ്പിള്ളപിറവികൾ
ഇന്നിന്റെ കവിത
Comments