കുറും കവിതകള്‍ 272
കുറും കവിതകള്‍ 272
മഴക്കുണ്ടോ
കല്യാണമെന്നോ
കളവാണിയെന്നോ, പെയ്യ്ട്ടങ്ങിനെ ,
മൊട്ടക്ക് ഗോട്ടിയാല്‍
അടികൊണ്ടു കൈ തിരുമുംമ്പോഴും
ഓര്‍മ്മ തിരമാലകള്‍ ചുറ്റും .
മനമറിയാതെ
കാതോര്‍ത്തുനിന്നുയീ
നാലുമണിയൊച്ച കേട്ടു ഓടിയ മുറ്റത്തു .
കാറ്റിന്‍ ഗന്ധം
പുലരിയുടെ പ്രകാശം
മനമേറെ നിശ്ചലം ശാന്തം ..
ഇനി വയ്യ...
ഒന്നിങ്ങു വന്നെങ്കില്‍.
മധുര സ്വപ്നങ്ങളില്‍ മനം
പ്രതീക്ഷകളേറെ
വന്നില്ല മഴയും.
അവളുടെ ഓര്‍മ്മകളുമായി
മനസ്സിലെ ചിന്തകള്‍
വളര്‍ന്നു ഒപ്പം.
വയലിലെ വിളകളും.
കാടും കിളികളും
ചിരിച്ചുലഞ്ഞു .
അവള്‍ക്കു മാത്രം മൗനം ....
കാടിന്റെ മൗനമുടച്ചു
അരുവിയും തീവണ്ടിയും
മനം ഏറെ അസ്വസ്ഥം
അവന്റെ ഓര്‍മ്മകളുടെ
ഒഴുക്കില്‍ എല്ലാം മറന്നു
പ്രകൃതിയുടെ മനസ്സിലേക്ക് ഇറങ്ങിയവള്‍ .
കാത്തിരിപ്പിന്റെ
കണ്ണുകളില്‍ ലവണരസമോ
നൊമ്പര മധുരമോ?!!
മഴക്കുണ്ടോ
കല്യാണമെന്നോ
കളവാണിയെന്നോ, പെയ്യ്ട്ടങ്ങിനെ ,
മൊട്ടക്ക് ഗോട്ടിയാല്‍
അടികൊണ്ടു കൈ തിരുമുംമ്പോഴും
ഓര്‍മ്മ തിരമാലകള്‍ ചുറ്റും .
മനമറിയാതെ
കാതോര്‍ത്തുനിന്നുയീ
നാലുമണിയൊച്ച കേട്ടു ഓടിയ മുറ്റത്തു .
കാറ്റിന്‍ ഗന്ധം
പുലരിയുടെ പ്രകാശം
മനമേറെ നിശ്ചലം ശാന്തം ..
ഇനി വയ്യ...
ഒന്നിങ്ങു വന്നെങ്കില്‍.
മധുര സ്വപ്നങ്ങളില്‍ മനം
പ്രതീക്ഷകളേറെ
വന്നില്ല മഴയും.
അവളുടെ ഓര്‍മ്മകളുമായി
മനസ്സിലെ ചിന്തകള്‍
വളര്‍ന്നു ഒപ്പം.
വയലിലെ വിളകളും.
കാടും കിളികളും
ചിരിച്ചുലഞ്ഞു .
അവള്‍ക്കു മാത്രം മൗനം ....
കാടിന്റെ മൗനമുടച്ചു
അരുവിയും തീവണ്ടിയും
മനം ഏറെ അസ്വസ്ഥം
അവന്റെ ഓര്‍മ്മകളുടെ
ഒഴുക്കില്‍ എല്ലാം മറന്നു
പ്രകൃതിയുടെ മനസ്സിലേക്ക് ഇറങ്ങിയവള്‍ .
കാത്തിരിപ്പിന്റെ
കണ്ണുകളില്‍ ലവണരസമോ
നൊമ്പര മധുരമോ?!!
Comments