കുറും കവിതകൾ 307

കുറും കവിതകൾ 307


കെട്ടിമെയുന്നു പുര
നൊമ്പര കണ്ണുനീര്‍ പൊഴിക്കും
മഴയില്‍ നിന്നും മോചനത്തിനായി

സ്വയം കണ്ണാടിയില്‍
നോക്കി രസിക്കും
ഒരു ഏകാന്ത മനം....

സ്വയം കണ്ണാടിയില്‍ നോക്കി
രസിക്കുമൊരു
വിരഹിണിയവള്‍

നിറയുന്ന കണ്ണുകള്‍
സ്നേഹത്തിനായി
ത്രസിക്കുമമ്മ മനങ്ങള്‍

ഒരുനേരം സ്നേഹം
വിളമ്പും  അന്നത്തിനു സ്വാദ്.
വൃദ്ധസദനത്തിന്‍  സന്തോഷം...

ചെമ്പകം പൂത്തു
നൊമ്പരമറിയാതെ .
തെയ്യംതിറകള്‍ യാത്രയായി ...!!

ഉറഞ്ഞു തുള്ളുന്നു വിളക്കിന്‍മുന്നില്‍
ഒന്നങ്ങു പോയി കണ്ടിരുന്നെങ്കില്‍.
മന്സ്സിലെ പ്രവാസമോഹങ്ങള്‍ .

മാറില്‍ രണ്ടു
കണ്ണന്‍ ചിരട്ടയും
മറ്റു പലതും ഉണ്ടെങ്കില്‍ .....?!!

കാടുമെടും കാട്ടാറും
കടന്നു വരുന്നൊരു മന്ത്രത്താരു.
മനം നിറക്കുന്നു.!!

സൂര്യനൊപ്പം യാത്ര
തുള്ളി വെളിവാക്കി .
മടങ്ങുന്നു അസ്തമയം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “