കുറും കവിതകള്‍ 275

കുറും കവിതകള്‍ 275

എഴുതിയാലോടുങ്ങാത്ത
മുവന്തിയില്‍ ഒടുങ്ങുന്ന
പകലിന്‍ കുത്തി കുറിപ്പുകള്‍ .ശുഭരാത്രി

കാവു വലം വച്ചു വന്ന കാറ്റിനു
പഴമയുടെ ഗന്ധം ,
പണ്ടാരചാവു വല്യച്ചാ കാത്തോണേ...!!.

ഏന്‍ പറഞ്ഞതൊന്നും
ഓന് മനസലാവുല്ല
പയങ്കഥയല്ലേ ,ഒറ്റയാന്‍ .!!

വിശന്ന പകലിന്റെ
അസ്തമയ വെളിച്ചത്തു
ആശ്വാസം പകരും നോമ്പുതുറ

കാടിനു മുകളിലുടെ
കടന്നു പോന്ന കാറ്റിനു
തേയിലയുടെ മണം.

നീര്‍കടികള്‍ മറന്നു
ചാമ്പക്ക പൊട്ടിച്ചു അവള്‍ക്കായി ,
ഇന്ന് വെട്ടികളഞ്ഞു ഓര്‍മ്മയില്‍ നിന്നും

അന്തിമയങ്ങും നേരമിതു
പ്രണയമേറ്റുന്നു.
പൗര്‍ണ മിനിലാവ്.

''ഓണപ്പൂങ്കുമ്പിളേന്തിയ''
പച്ചയാം നെല്‍പാടം കാണുമ്പോള്‍
അറിയാതെ ''പീ'' യെ ഓര്‍ത്തുപോകുന്നു .

വായനക്കും അറിവിനും
ഇടം കിട്ടിയാല്‍
ശവ പറമ്പിലും ആകാം 

Comments

Cv Thankappan said…
വായനക്കും അറിവിനും
ഇടം കിട്ടിയാല്‍
ശവ പറമ്പിലും ആകാം
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ