കുറും കവിതകള്‍ 293

കുറും കവിതകള്‍ 293

വയസ്സെത്ര ആയാലും
കണ്ണുകളില്‍ ബാല്യം നിഴലിക്കുന്നു
ഹോ ജീവിതമേ!!

വിതക്കാറുമില്ല  കൊയ്യാറുമില്ല
ദേശാടനത്തിനിടയില്‍ കൊത്തി വിഴുങ്ങുന്നു .
പരസ്പ്പര പൂരകങ്ങളി ജീവനം

കളങ്ങള്‍ എത്ര ഒത്തി ചാടി
അറിയില്ല ഇപ്പോള്‍
ജീവിത കള്ളികള്‍ എണ്ണുന്നു വേദനയോടെ

എല്ലാം അങ്ങിനെയാണ്
ഒരു എത്തി നോട്ടം
സ്നേഹമാണ് ബാല്യം ...

ജീവിതമെന്നത്‌
തുക്കുപാലത്തിലുടെയുള്ള യാത്ര
എന്നാണോ ഇതിനൊരു ഒടുക്കം .

ഇന്നുമെന്‍ ഓര്‍മ്മകള്‍ക്ക്
പച്ചമാങ്ങയുടെ രുചി.
കണ്ണില്‍ ഉപ്പുതേച്ചു നീ എങ്ങുപോയി ?!!

പഴമനസ്സുകളില്‍
പനിനീര്‍ തളിച്ചകുളങ്ങള്‍.
എല്ലാമൊര്‍മ്മ പുസ്തകങ്ങളില്‍.

ഇന്നലെ പെയ്യ്തു ഒഴിഞ്ഞ
മഴ വെള്ളത്തെ തട്ടി തെറിപ്പിച്ചു
ഭൂതകാല ചിന്തകളുമായി മുന്നോട്ടു .

കല്‍വിളക്കും ആലും
അമ്പലവും വീണ്ടുമെന്നില്‍
അവളുടെ ഓര്‍മ്മ ഉണര്‍ത്തുന്നു.

സ്തൂപരൂപത്തിന്‍ ചുവട്ടില്‍
ഉറങ്ങിഉണരാന്‍
ഒരുങ്ങി കിടക്കുന്നു നാളെക്കായി.

മഞ്ഞിന്‍ കുളിര്‍ വകഞ്ഞു
അനന്തതയിലേക്ക്.
ഓര്‍മ്മകള്‍ പിന്‍ തുടര്‍ന്നു.....

Comments

Cv Thankappan said…
ഓര്‍മ്മകളില്‍.....
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “