കുറും കവിതകൾ 310

കുറും കവിതകൾ 310

മനംനൊന്തു പ്രാര്‍ത്ഥിച്ചു
അവളുമൊരു കുന്നി-
കുരുവായി മാറി

ഇറയത്തെ മഴക്കൊപ്പം
അമ്മരാമായണം വായിച്ചു
കേട്ട് മനപ്പാടമാക്കിചീവിടും തവളകളും

ഉഷ്ണിക്കും പകലില്‍
സമാന്തരങ്ങളിലുടെ
ജീവിത പാത തേടി

കയര്‍ക്കുന്നു ശലഭം
മൗനത്തിന്‍ ഭാഷയാല്‍
തേനിന്‍ മധുരം കുറഞ്ഞുയെന്നു

തണല്‍ വഴി വിരിച്ചു
മരങ്ങള്‍ ഉഷ്മളത പകര്‍ന്നു
നിസ്വാര്‍ത്ഥ കര്‍മ്മാനുഷ്ടാനം .

ആണിയേറ്റും
വേദനകള്‍ക്ക്
തണലേകിയൊരാല്‍ മരം

രാവിന്‍റെ മാറില്‍
വിശപ്പകറ്റാനൊരു
തട്ടുകട വെളിച്ചമാശ്വാസം

എള്ളിന്‍ കറുപ്പും
ചന്ദനത്തിന്‍റെ മണവും
തുളുമ്പി മനം കണ്ണിലുടെ

അന്യന്റെ ദുഖത്തിന്‍
വിഴുപ്പു ചുമന്നു .
അമ്പലമുറ്റത്തോരരയാല്‍.

പാവം ദൈവത്താര്
മഴയില്‍ കുളിച്ചു
കുടക്കീഴില്‍ നിറം മങ്ങി.. ..

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “