കുറും കവിതകള്‍ 282

കുറും കവിതകള്‍ 282

ദുഖങ്ങളെ ചുമലിലേറ്റി
ദുരങ്ങള്‍ താണ്ടുന്നു
വിശപ്പറിഞ്ഞിട്ടവര്‍ .

തൊമ്മനും കോരനും
എത്ര കുമ്പിളില്‍ കഞ്ഞി കൊടുത്താലും
വാലാട്ടില്ല കാലം കടന്നകന്നു .

ആടിയുലഞ്ഞു
തിരകള്‍ക്കൊപ്പം
മനമെന്ന കടലും  .

മനം മണം പേറി
ഏകാന്തതയുടെ
അപാരതയില്‍.

രാവേറെ ചെന്നിട്ടും
വീടണയാന്‍
ഹൃദയ മിടുപ്പുകളുമായി

സുഖ ദുഃഖം നിറഞ്ഞ
ജീവിതങ്ങളില്‍ വയറിനായി.
മണങ്ങളെമറന്നു  യാത്ര  !!

എല്ലില്ലാ നാവിനെ
പല്ലിന്‍ കോട്ടയില്‍ അടച്ചിട്ടും
പലപ്പോഴും തല്ലുവാങ്ങുന്നു.

അഴുക്കു മെഴുക്കുകാത്തിരിക്കുന്നു
മനസ്സില്‍ നടയില്‍ അറിയാതെ
തൊഴുതു മടങ്ങുന്ന ആലുവാ പുഴ ....

മുഖമില്ലാസൂയ വാഴുന്നു
മൂവരികവിതയില്‍, വാക്കുകള്‍ക്ക്
വിലയില്ലാതെ കുറെ അരസികന്മാർ

''പുഷ്പ്പവാടിയിലുടെ''യകന്ന ബാല്യമേ  
''വീണപൂ''വിന്‍യിടയിലുടെ ''ലീലയുടെ''കൗമാര്യം,
''കരുണ''യില്ലാതെ ''ദുരവസ്ഥയാം''വാര്‍ദ്ധ്യക്ക്യത്തില്‍ .

സ്വര്‍ണ്ണകതിരുകള്‍
ചാഞ്ചാടുമിടയിലുടെ പച്ചപ്പുല്‍പ്പ-
രവതാനിയില്‍ അന്നനടയവള്‍.

മനുഷ്യന്‍ എത്ര കൃതിമം കാട്ടിയാലും
പ്രകൃതിയോട് മത്സരിച്ചിട്ട് കാര്യമുണ്ടോ
മാരിവില്ലുകളെ വെല്ലാന്‍ മാരിവില്ലുതന്നെ വേണം

ഉള്ള ചെളിവെള്ളത്തിൽ
തുള്ളിച്ചാടും ബാല്യം
പുഴയുടെ മരണം ആസന്നം .....

മഴ മനസ്സിൽ ഏറെ
പങ്കുവച്ചു കടൽ കഥകൾ
വർദ്ധക്ക്യ സായന്തന സവാരി .

അവന്റെ സങ്കടം
തിരകളും മണലും കേട്ടതെയില്ല.
കൂട്ടുകാരന്‍ അല്ലാതെ....

കരഞ്ഞു ഉറങ്ങാതെ
വിശപ്പിന്‍ വിളി കേള്‍ക്കും
കണ്കണ്ട ദൈവമമ്മ

സൈക്കിളിലെറാന്‍
കളവു കാട്ടിയൊരു ബാല്യമേ ,
വീണ്ടുമാവില്ലല്ലോയിനിയെന്നാല്‍.!!

അവനു അവളോടും
അവള്‍ക്കു അവനോടും പറയാനേറെ
കേള്‍ക്കാന്‍ മരവും തണലും








Comments

Cv Thankappan said…
സൈക്കിളിലെറാന്‍
കളവു കാട്ടിയൊരു ബാല്യമേ ,
വീണ്ടുമാവില്ലല്ലോയിനിയെന്നാല്‍.!!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ