കുറും കവിതകള്‍ 277
കുറും കവിതകള്‍ 277
അത്യുന്നതങ്ങളിലേറി
നോക്കുമ്പോള്‍ അറിയുന്നു
നാം വെറും ചെറുതെന്ന് .
മഞ്ഞും മഴയും വെയിലും
വകവെക്കാതെ അലഞ്ഞു
ഞാന്‍ എന്നെ തേടി .
നിഴലുകള്‍ തീര്‍ക്കും
ഓര്‍മ്മകള്‍
പടരുന്നു ഓളങ്ങളാല്‍ .
നടന്നടുക്കും സുഖങ്ങള്‍ക്കു
പിന്നില്‍ ഒരു ദുഃഖം
പതിയിരിക്കുന്നു ,ജാഗ്രത .!!
വിശപ്പിനെ ആവാഹിച്ചു
ജീവിതമൊരുക്കുന്നു.
ഉരുളും ചക്രങ്ങളാല്‍ ..
നിൻ നൊട്ടമെന്‍
ഹൃദയതന്തുക്കളിൽ
താളം പിടിച്ചു പ്രണയ രാഗം
പിറവിയുടെ തിളക്കം
ഉണർത്തുന്നു
ഉള്ളിന്റെ ഉള്ളിനെ
പരിണാമപ്രക്രിയകളില്‍
പലപ്പോഴും മനുഷ്യനും .
ചാപല്യങ്ങള്‍ കാട്ടും കപിയുടെ !!
പ്രതാപങ്ങളുറ്റു നോക്കിയ
കാലത്തിന്‍ കോലായിലിനി
അവശിഷ്ടം മാത്രമി, ബേക്കലിന്നു..!!
ഗര്‍ദഭ മണ്‌ഡൂക
കല്യാണങ്ങള്‍ നടത്തി മന്ത്രിമാര്‍
മന്ത്രം ജപിച്ചു നിനക്കായി .........
ഒരുനാള്‍ വരുമാമസ്തമയം
മണ്ണിന്‍ മാറില്‍ വിരിവച്ചു-
യെരിഞ്ഞു ചാരമായി ഒഴുക്കും
അത്യുന്നതങ്ങളിലേറി
നോക്കുമ്പോള്‍ അറിയുന്നു
നാം വെറും ചെറുതെന്ന് .
മഞ്ഞും മഴയും വെയിലും
വകവെക്കാതെ അലഞ്ഞു
ഞാന്‍ എന്നെ തേടി .
നിഴലുകള്‍ തീര്‍ക്കും
ഓര്‍മ്മകള്‍
പടരുന്നു ഓളങ്ങളാല്‍ .
നടന്നടുക്കും സുഖങ്ങള്‍ക്കു
പിന്നില്‍ ഒരു ദുഃഖം
പതിയിരിക്കുന്നു ,ജാഗ്രത .!!
വിശപ്പിനെ ആവാഹിച്ചു
ജീവിതമൊരുക്കുന്നു.
ഉരുളും ചക്രങ്ങളാല്‍ ..
നിൻ നൊട്ടമെന്‍
ഹൃദയതന്തുക്കളിൽ
താളം പിടിച്ചു പ്രണയ രാഗം
പിറവിയുടെ തിളക്കം
ഉണർത്തുന്നു
ഉള്ളിന്റെ ഉള്ളിനെ
പരിണാമപ്രക്രിയകളില്‍
പലപ്പോഴും മനുഷ്യനും .
ചാപല്യങ്ങള്‍ കാട്ടും കപിയുടെ !!
പ്രതാപങ്ങളുറ്റു നോക്കിയ
കാലത്തിന്‍ കോലായിലിനി
അവശിഷ്ടം മാത്രമി, ബേക്കലിന്നു..!!
ഗര്‍ദഭ മണ്‌ഡൂക
കല്യാണങ്ങള്‍ നടത്തി മന്ത്രിമാര്‍
മന്ത്രം ജപിച്ചു നിനക്കായി .........
ഒരുനാള്‍ വരുമാമസ്തമയം
മണ്ണിന്‍ മാറില്‍ വിരിവച്ചു-
യെരിഞ്ഞു ചാരമായി ഒഴുക്കും
Comments