കുറും കവിതകള്‍ 279

കുറും കവിതകള്‍ 279

ഇരുളിലേകാന്തതയില്‍
നിലിമ പടര്‍ത്തുമാ പുഷ്പത്തിന്‍
നെഞ്ചകത്തിലെന്തെന്നു  ആരറിഞ്ഞു !!


നിഴലുകളെ പിന്നിലാക്കി
വിശപ്പിന്‍ വഴിയിലുടെ .
പാഥേയം തേടി ജീവിതയാത്ര ..

സ്വപ്നങ്ങളാല്‍ തീര്‍ക്കാം
മണലില്‍ കെട്ടിയൊരു കളിവീടുകള്‍
ഇന്നും സാഫല്യമാകാത്ത വേദന .

നോമ്പയതിനാല്‍
പച്ച വെളിച്ചം തെളിക്കാഞ്ഞിട്ടും
അവനുമവളും വിടുന്ന മട്ടില്ലല്ലോ...

മനസ്സു എത്ര ചെറുപ്പമാണെങ്കിലും
മുഖം പറയാതെ പറയും
ഭിത്തിയില്‍ തേച്ച ചായങ്ങളടരുമ്പോലേ

എത്രയോതട്ടി തടവി
അടിയോഴുക്കില്‍ പെട്ടാലെ മിനിസമാകു
കല്ലുകളതുപോലല്ലോ മാനവ മനസ്സും.

എത്രയോ ഒഴുക്കില്‍
പെട്ടാലെ മിനുസ്സമാകു കല്ലുകള്‍
മാനവ മന്സ്സുമതുപോല്‍

അരപ്പട്ട കെട്ടിയ വര്‍ദ്ധ്യക്ക്യം
ചന്ദ്രികയില്‍ അലിഞ്ഞു
എല്ലാം  മറന്നങ്ങു ജീവിക്കുന്നു

നെഞ്ചുരുകിയമ്മപ്രാര്‍ത്ഥിച്ചു
മക്കള്‍ക്കായി
ദൈവം അതുകെട്ടില്ല

മൂകമായിയെന്നില്‍
പടര്‍ത്തുന്ന ധ്യാന പൊരുള്‍
നിന്‍ നിര്‍വാണ രഹസ്യങ്ങളല്ലോ ?!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “