കുറും കവിതകള്‍ 299

കുറും കവിതകള്‍ 299

തട്ടുകടയില്‍ യാത്രാ ക്ഷീണം
തീര്‍ക്കും കട്ടന്‍ ചായ
ഒരുനനഞ്ഞ സുപ്രഭാതം ...

മഞ്ഞളാടി പൂങ്കുല ചാര്‍ത്തി
നൂറും പാലും നേദിച്ചുവരുന്നൊരു
കാറ്റിന്‍ സുഗന്ധത്തിനു നിന്‍യോര്‍മ്മ

തണ്ടുലഞ്ഞു കാറ്റിലാടി
മഴമണി മുത്തുക്കള്‍ അടര്‍ന്നു
മനം നൊമ്പരം കൊണ്ടു..!!

അകിടിന്‍ മധുരം
നുണയാന്‍ കൊതിയോടെ
അമ്മ ദൈവത്തിന്‍ അരികെ

മഴമേഘം കണ്ടു
പള്ളിവാസിലിലും
വൈദ്യുതി മന്ത്രിക്കും കുളിര്‍ കോരി

ചായക്കടയുടെ ചുവരിൽ
പുകക്കറയേറ്റ്
ബാപ്പുജിയുടെ  നിരാഹാരം.

പൊട്ടിവിരിഞ്ഞ ഭിത്തി
കണ്ടു നില്‍ക്കുന്നത് കൊണ്ടാവാം
മുരടിച്ച മനവുമായി റോസാ ചെടി....

പൊട്ടി പൊളിഞ്ഞ ഭിത്തി
മുരടിച്ച മനവുമായി
റോസാ ചെടി.

വിശന്നു കാത്തിരിക്കുന്നു
പ്രാതലുമായി തീന്‍മേശ
ഉറക്കം നടിച്ച വയറുകള്‍ക്കായി ..!!

പുലര്‍ കാലമഞ്ഞിനെ
മഞ്ഞവെളിച്ചത്താല്‍ വകഞ്ഞു മാറ്റി.
ദുഷ്ക്കരമാം ജീവിത യാത്ര .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “